'അത്യത്ഭുതകരം'; അമേരിക്കന്‍ ഡോക്ടര്‍മാര്‍ എബോള രോഗമുക്തി നേടി
അറ്റ്‌ലാന്റ: അത്യത്ഭുതകരമായ ദിവസം എന്നാണ് ഡോ. കെന്റ് ബ്രാന്റലി താന്‍ ആശുപത്രിയില്‍ നിന്നും മോചിതനായ ദിവസത്തെക്കുറിച്ച് വിശേഷിപ്പിച്ചത്. അങ്ങിനെ വിശേഷിപ്പിക്കാതിരിക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല. കാരണം അപൂര്‍വം ആളുകള്‍ മാത്രം രക്ഷപ്പെട്ടിട്ടുള്ള എബോള രോഗത്തില്‍ നിന്നുമാണ് അദ്ദേഹം രക്ഷപ്പെട്ടിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് മുപ്പത്തിമൂന്നുകാരനായ കെന്റ് ബ്രാന്റ്‌ലിയും, അമ്പത്തൊമ്പതു വയസുള്ള നാന്‍സി റൈറ്റ്‌ബോളും എബോളയെന്ന മാരക രോഗത്തിന് അടിപ്പെടുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്നു മെഡിക്കല്‍സംഘം മരുന്നകള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും രക്ഷയില്ലാതായതോടെ അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു.
ആഗസ്ത് 2 ന് ബ്രാന്റ്‌ലിയും ആഗസ്ത് 5ന് നാന്‍സിയും ലൈബീരിയ വിട്ടു. തുടര്‍ന്ന് അറ്റ്‌ലാന്റ ഹോസ്പിറ്റലില്‍ നടത്തിയ ചികിത്സയിലൂടെ ഇരുവരും രോഗമുക്തി നേടുകയായിരുന്നു. ഇപ്പോഴും ലോകത്ത് ജീവിച്ചിരിക്കുന്നു എന്നത് അതിയായ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തശേഷം ബ്രാന്റ്‌ലി പറഞ്ഞു.
തന്റെ ജീവിതത്തില്‍ ഇത്തരമൊരു ദിവസം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നാന്‍സി പറയുന്നത്. മെഡിക്കല്‍ സംഘത്തിന്റെ ശരിയായ പരിചരണവും ദൈവത്തിന്റെ അനുഗ്രഹവും കൊണ്ട് താന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് അവര്‍ പ്രതികരിച്ചു. ബ്രാന്റ്‌ലിക്കും നാന്‍സിക്കും രോഗം ബാധിച്ചത് പഞ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള രോഗികള്‍ക്ക് സഹായം നല്‍കുന്ന മെഡില്‍സംഘങ്ങളില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ചികിത്സിക്കുന്ന ഡോക്ടര്‍ക്കും രോഗം പകരാന്‍ തുടങ്ങിയതോടെ പല ഡോക്ടര്‍മാരും തങ്ങളുടെ ദൗത്യത്തില്‍ നിന്നും പിന്മാറിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications