അബുദാബിയില്‍ രണ്ടിടത്ത് ഏഷ്യക്കാര്‍ കൊല്ലപ്പെട്ടു
അബുദാബി: അബുദാബിയില്‍ വേറിട്ട രണ്ട് സംഭവങ്ങളിലായി രണ്ട് ഏഷ്യക്കാര്‍ കൊല്ലപ്പെട്ടു. സഹമുറിയനായ യുവാവാണ് ഏഷ്യക്കാരനെ കുത്തിക്കൊന്നത്. രണ്ട് പേരും ഏറെ നാളിയി സൗഹൃദത്തിലായിരുന്നു. എന്നാല്‍ ഇതിനിടെയാണ് സഹമുറിയില്‍ മാനസിക രോഗിയാകുന്നത്.
അബുദാബിയില്‍ മാറ്റൊരിടത്തുണ്ടായ സംഭവത്തില്‍ ഏഷ്യക്കാരനെ സഹമുറിയന്‍മാരായ യുവാക്കള്‍ കഴുത്ത് ഞെരിച്ച് കൊന്നു. യുവാവിനെ കൊന്ന സുഹൃത്തുക്കളില്‍ ഒരാളും ഏഷ്യക്കാരനാണ്. സുഹൃത്തുക്കളായ യുവാക്കള്‍ തമ്മില്‍ വഴക്കിട്ടതിന് ശേഷമാണ് ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ കൊന്നത്.

മാനസിക രോഗിയായ യുവാവാണ് മറ്റൊരു ഏഷ്യക്കാരനെ കൊന്നത്. ഇയാള്‍ ഇപ്പോഴും രോഗി തന്നെയാണോ എന്ന് ഉറപ്പു വരുത്തുന്നതിന് വേണ്ടി പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട രണ്ട് ഏഷ്യക്കാരും ഏത് രാജ്യക്കാരാണെന്നത് വ്യക്തമല്ല. മാനസിക രോഗിയെ സുഹൃത്ത് പ്രകോപിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് അറിയുന്നത്. ഇയാളുടെ സ്വഭാവ രീതിയെ കൊല്ലപ്പെട്ട ഏഷ്യക്കാരന്‍ പഹരിഹസിച്ചിരുന്നതായി മറ്റ് സുഹൃത്തുക്കള്‍ പറയുന്നു .












Click it and Unblock the Notifications