കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ പ്രധാനമന്ത്രിക്കെതിരായ വധശ്രമം; രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി ഹമാസ്

  • By Desk
Google Oneindia Malayalam News

ഗാസ: ഗാസയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി നടന്ന ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. പോലിസ് നടപടിയുടെ ഭാഗമായുള്ള ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അംബേദ്ക്കറെ അപമാനിച്ചത് ഞാനല്ല; അംബേദ്കര്‍ വിവാദത്തില്‍ വിശദീകരണവുമായി ഹര്‍ദിക് പാണ്ഡ്യഅംബേദ്ക്കറെ അപമാനിച്ചത് ഞാനല്ല; അംബേദ്കര്‍ വിവാദത്തില്‍ വിശദീകരണവുമായി ഹര്‍ദിക് പാണ്ഡ്യ

അനസ് അബൂ ഖൗസ, അബ്ദുല്‍ പാദി അല്‍ അസ്ഹാബ് എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഉരുവരും കൊല്ലപ്പെടുകയായിരുന്നുവെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലിസ് നടപടിക്കിടെ ഹമാസിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.

 mahmoud-abbas

ഫലസ്തീന്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ലക്ഷ്യമാക്കി മാര്‍ച്ച് 13ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ ഹമാസാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നുവെങ്കിലും അംഗരക്ഷകരില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് തുടക്കം മുതലേ ഹമാസ് വ്യക്തമാക്കിയത്. ഫലസ്തീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് ഹമാസ് സ്പീക്കര്‍ അഹ്മദ് ബാഹര്‍ പറഞ്ഞിരുന്നു.

സ്‌ഫോടനത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഹമാസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹമാസ് സുരക്ഷാ തലവന്‍ തൗഫീഖ് അബു നഈമിനായിരുന്നു അന്വേഷണച്ചുമതല. അതേസമയം, സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രായേലിന്റെ പങ്കാളിത്തവും സംശയിക്കപ്പെട്ടിരുന്നു.

English summary
Rami Hamdallah convoy attack suspects killed in Gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X