കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ ശക്തമായ ചുഴലിക്കാറ്റ്; രണ്ടു മരണം, പുറത്തിറങ്ങരുതെന്ന് നിര്‍ദേശം!! ഇന്ത്യക്കാരെ കാണാതായി

Google Oneindia Malayalam News

Recommended Video

cmsvideo
ഒമാനിൽ ചുഴലിക്കാറ്റ് കനത്തു, ഇന്ത്യക്കാരെ കാണാതായി

മസ്‌ക്കത്ത്: ഒമാനില്‍ ശക്തമായ മെകുനു ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചു. 12കാരിയും മറ്റൊരാളുമാണ് മരിച്ചതെന്ന് ഒമാന്‍ പോലീസ് അറിയിച്ചു. കാറ്റിന് വേഗത കൂടാന്‍ സാധ്യതയുള്ളതിനാല്‍ ആരും പുറത്തിറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ഒമാനിലെ ദോഫാര്‍ മേഖലയിലാണ് ശക്തമായ കാറ്റടിച്ചത്. ഇപ്പോള്‍ വടക്കുപടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണ്. ചിലപ്പോള്‍ വേഗത കുറഞ്ഞേക്കുമെന്നാണ് കരുതുന്നതെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു. ദോഫാര്‍ മേഖലയില്‍ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ശക്തമായ കാറ്റിലും മഴയിലും നിരവധി ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെ കാണാതായിട്ടുണ്ടെന്നാണ് വിവരം. ഇവരെ അന്വേഷിക്കുന്നുണ്ട്. ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പോലീസ് പറയുന്നു. ഒമാനിലെയും സൊക്കോത്രയിലേയും വിവരങ്ങള്‍ ഇങ്ങനെ....

മരങ്ങള്‍ കടപുഴകി

മരങ്ങള്‍ കടപുഴകി

ഒമാനില്‍ മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ശക്തമായ മഴയുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. യമനി ദ്വീപായ സൊക്കോത്രയില്‍ കനത്ത നാശം വിതച്ചാണ് കാറ്റ് ഒമാനിലെത്തിയത്. സൊക്കോത്രയില്‍ കാറ്റിലും മഴയിലും നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ത്യക്കാരുള്‍പ്പെടെയുള്ളവരെയാണ് കാണാതായത്.

കാണാതായവര്‍

കാണാതായവര്‍

യമന്‍, ഇന്ത്യ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാണാതായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി മൃഗങ്ങള്‍ ചത്തൊടുങ്ങി. വൈദ്യുതി ബന്ധം നഷ്ടമായതോടെ കഴിഞ്ഞ രാത്രി മേഖല പൂര്‍ണമായും ഇരുട്ടിലായിരുന്നു. കാണാതായവരില്‍ പലരും മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സലാലയില്‍ മണ്ണിടിച്ചില്‍

സലാലയില്‍ മണ്ണിടിച്ചില്‍

ഒമാനില്‍ 12കാരി മരിച്ചത് മതിലില്‍ ഇടിച്ചാണ്. ശക്തമായ കാറ്റില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ദോഫാറില്‍ അല്‍ വുസ്തയിലും വെള്ളം കയറിയിരിക്കുകയാണ്. നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സലാലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങൡ മണ്ണിടിച്ചിലുണ്ടായി. സൊക്കോത്രയില്‍ ഏഴ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇ ഭയക്കേണ്ട

യുഎഇ ഭയക്കേണ്ട

അതേസമയം, മെകുനു ചുഴലികാറ്റ് യുഎഇയിലേക്ക് എത്തില്ല എന്നാണ് യുഎഇ കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്. സലാലയില്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. സലാല വിമാനത്താവളവും തുറമുഖവും അടച്ചിട്ടിരിക്കുകയാണ്. യമന്‍ ദ്വീപായ സൊക്കോത്രയില്‍ കനത്ത നഷ്ടമാണുണ്ടായത്. ഇവിടെ യുഎഇയുടെയും സൗദിയുടെയും സഹായ സംഘങ്ങള്‍ എത്തിയിട്ടുണ്ട്.

വേഗത കുറഞ്ഞു

വേഗത കുറഞ്ഞു

സൊക്കോത്രയില്‍ നാശം വിതച്ച ശേഷമാണ് മെകുന ചുഴലിക്കാറ്റ് സലാലയിലേക്ക് എത്തിയത്. ഇപ്പോള്‍ നേരിയ തോതില്‍ വേഗത കുറഞ്ഞിട്ടുണ്ട്. യുഎഇയിലേക്ക് കാറ്റ് എത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കാറ്റ് യുഎഇയെ തൊടാതെ കടന്നുപോകുമെന്നാണ് പുതിയ നിരീക്ഷണം.

വിപുലമായ നടപടികള്‍

വിപുലമായ നടപടികള്‍

സൊക്കോത്രയില്‍ കാണാതായവര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഗവര്‍ണര്‍ റംസി മഹ്‌റൂസ് പറഞ്ഞു. ആദ്യം 17 പേരെ കാണാനില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കാണാതയവരുടെ എണ്ണം 40 ആയി ഉയര്‍ന്നിട്ടുണ്ട്. കാറ്റടിക്കുമെന്ന് മുന്‍കൂട്ടി കണ്ട് ഒമാന്‍ ഭരണകൂടം വിപുലരമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

സൗദിയുടെ നിര്‍ണായക തീരുമാനം; എണ്ണവില കുത്തനെ കുറയും!! പിന്തുണച്ച് റഷ്യ, ഇന്ത്യയ്ക്ക് ആശ്വാസംസൗദിയുടെ നിര്‍ണായക തീരുമാനം; എണ്ണവില കുത്തനെ കുറയും!! പിന്തുണച്ച് റഷ്യ, ഇന്ത്യയ്ക്ക് ആശ്വാസം

English summary
Two dead as Cyclone Mekunu hits southern Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X