കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് രോഗം പശ്ചിമേഷ്യയിലും; ഇറാനില്‍ രണ്ടുപേര്‍ മരിച്ചു

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ചൈനയില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് രോഗം പശ്ചിമേഷ്യയിലേക്കും വ്യാപിച്ചു. ഇറാനില്‍ രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്ന് സ്ഥിരീകരണം. പശ്ചിമേഷ്യയില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇറാനില്‍ നിന്നാണ്. നേരത്തെ ചൈനയിലും ഫിലിപ്പീന്‍സിലും ജപ്പാനിലും ഫ്രാന്‍സിലും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

X

തെക്കന്‍ ഇറാനിലെ ഖും നഗരത്തിലെ രണ്ടു വൃദ്ധരാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ശ്വാസകോശ അണുബാധയാണ് ഇവര്‍ക്ക് ആദ്യമുണ്ടായത്. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. അധികം വൈകാതെ മരിക്കുകയായിരുന്നുവെന്ന് ഇറാന്‍ ആരോഗ്യ മന്ത്രിയുടെ ഉപദേഷ്ടാവ് അലിറസ വഹാബ്‌സാദി പറഞ്ഞു.

ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍ഡോ. കഫീല്‍ ഖാന്റെ അവസ്ഥ ദയനീയം; ഏകാന്ത തടവ്, കുടുംബം തകര്‍ത്തു, ഒട്ടേറെ കേസുകള്‍

ഡിസംബര്‍ അവസാനത്തില്‍ ചൈനയിലെ വുഹാന്‍ നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ ഇപ്പോള്‍ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ആഗോളതലത്തില്‍ 75000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ചൈനയില്‍ നിന്ന് എത്തിയവര്‍ക്കാണ് രോഗ ബാധ കണ്ടത്. കേരളത്തിലും ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് രോഗബാധയുണ്ടായിരുന്നു. എന്നാല്‍ ചികില്‍സ നല്‍കുകയും രോഗം ഭേദമാകുകയും ചെയ്തു. ചൈനയ്ക്ക് പുറത്ത് എട്ട് പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. യുഎഇയില്‍ കഴിഞ്ഞമാസം കൊറോണ വൈറസ് രോഗം കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
Nastradomous Eyes of Darkness | Oneindia Malayalam

രോഗ ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ചികില്‍സിക്കാന്‍ പ്രത്യേക വാര്‍ഡ് ഖും നഗരത്തില്‍ ഇറാന്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. രോഗബാധയുള്ളവരുമായി ബന്ധപ്പെടരുത് എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശങ്കപ്പെടേണ്ടതില്ലെന്നും രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സര്‍ക്കാര്‍ എടുക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

English summary
Two die of coronavirus in Iran, first fatalities in Middle East
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X