Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചിതരായ 2 സ്ത്രീകൾ സ്വന്തമാക്കിയത് കോടികൾ വിലയുള്ള വീട്; ചെയ്തത് ഒറ്റക്കാര്യം മാത്രം

സ്വന്തമായൊരു വീട് സ്വപ്നം കാണാത്ത ആരെങ്കിലും ഉണ്ടാവുമോ. വീടും ജോലിയും വിവാഹവുമൊക്കെ ആരുടെ ഉള്ളിലാണെങ്കിലും ഉണ്ടാവും.
ഓരോ ഘട്ടം ഘട്ടമായി സ്വപ്നങ്ങൾ നേടാനുള്ള ഓട്ടമായിരിക്കും പിന്നെ. എന്നാൽ വീട് എന്ന സ്വപ്നം നേടിയെടുക്കുക ചെറിയ കാര്യമല്ല. കാരണം വലിയൊരു തുക തന്നെ ആ സ്വപ്നം നേടാൻ നമ്മൾ ചെലവിടേണ്ടി വരും. ഭർത്താവുമായി ബന്ധം വേർപെടുത്തിയ ഒരു സ്ത്രീയെ സംബന്ധിച്ച് വീട് എന്നത് അത്ര എളപ്പമുള്ള കാര്യമല്ല. എന്നാൽ വിവാഹ മോചിതരായ രണ്ട് സ്ത്രീകൾ വീടെന്ന സ്വപ്നം സ്വന്തമാക്കി. എങ്ങനെയെന്നല്ലേ, വിശദമായി അറിയാം...

തങ്ങൾ സ്വപ്നം കണ്ടതുപോലുള്ള ഒരു വീട് തന്നെ ഈ രണ്ട് സ്ത്രീകളും നേടിയെടുത്തു. കോടികൽ വിലയുള്ള ബം​ഗ്ലാവാണ് രണ്ടുപേരും വാങ്ങിയത്. രണ്ടുപേരും പണം ഷെയർ ഇട്ടാണ് വീട് വാങ്ങിയത്. ഏഴ് കോടി രൂപയാണ് ബം​ഗ്ലാവിന് ചെലവായ തുക. വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള ഹോളി ഹാർപ്പർ 17 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് ജീവിക്കുന്നത്. ഇവരുടെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ കാശും പിന്നെ വിവാഹ മോചിതയായ സുഹൃത്ത് ഹെറിൻ ഹോപ്പർ ഷെയറിട്ട പണവും ചേർത്താണ് ഈ ബം​ഗ്ലാവ് ഇവർ സ്വന്തമാക്കിയത്. ഒരിക്കലും ഒറ്റയ്ക്ക് ഇത്രയും വലിയ ബം​ഗ്ലാന് സ്വന്തമാക്കാൻ സാധിക്കില്ലെന്ന് ഇവർക്ക് അറിയാമായിരുന്നു. അങ്ങനെയാണ് ഇവർ രണ്ടുപേരും ചേർന്ന് വാങ്ങിയത്.

home

വീട് വാങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ രീതികൾ ചേർന്നുപോകുന്നതാണോ, പരസ്പരം ഒരുമയോടെ പോകാൻ പറ്റുമോ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകൾ തമ്മിൽ ഒത്തുപോകുമോ , കുട്ടികളെ നോക്കുന്ന രീതി ഒരു പോലെയാണോ, രണ്ടുപേരുടെയും സാമ്പത്തികാവസ്ഥ എന്നിവയൊക്കെ വളരെ അന്വേഷിച്ച് തന്നെ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് 7 കോടിയുടെ ഈ ബം​ഗ്ലാവ് നേടിയത്. തങ്ങളുടെ കുട്ടികളോടും നായകളോടും ഒപ്പം ഈ വീട്ടിൽ താമസം തുടങ്ങി.

അത് കൂടാതെ വിവാഹ മോചിതയായ ഒരു സ്ത്രീ ഇവിടെ ഈ ബം​ഗ്ലാവിൽ വാടകയ്ക്ക് താമസിക്കുന്നു. അങ്ങനെ മൂന്ന് വിവാഹ മോചിതരാണ് ഈ ബം​ഗ്ലാവിൽ. ഇലർ തമ്മിൽ തല്ല ധാരണയിലാണ് ജീവിക്കുന്നത്. പരസ്പരം സഹായിച്ചും കുട്ടികളെ നോക്കിയും സ്നേഹത്തോടെയാണ് ഇവർ കഴിയുന്നത്. വാഹനങ്ങളടക്കം എല്ലാവരും പരസ്പരം ആവശ്യത്തിന് നൽകും. എന്തായാലും ഇവരുടെ ഈ കഥ കേട്ട് എല്ലാവരും ഏറെ ആവേശത്തിലാണ്. പരീക്ഷിക്കാൻ പറ്റിയ ഒരു സംഭവം എന്നാണ് ആളുകൾ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+