കുടിയന്മാര്‍ ബെറ്റ് വച്ചാല്‍ ചെവി പോകുമോ?
കെമിറോവോ: കുടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്ന് കുടിയന്മാരെ കളിയാക്കി പറയുന്നത് വെറുതയല്ലെന്ന് തോന്നുന്നു. കുടിച്ച കള്ള് വയറ്റില്‍ കിടക്കാതെ തലയ്ക്ക് പിടിച്ചാല്‍ ഇക്കൂട്ടര്‍ പല പുലിവാലും പിടിയ്ക്കും.ഇത്തരത്തില്‍ കുടിച്ച് ലക്കുകെട്ട രണ്ട് റഷ്യക്കാര്‍ക്ക് നഷ്ടമായത് അവരുടെ ചെവികളാണ്.
മദ്യപിച്ച് ബോധം നശിച്ച യുവാക്കള്‍ പന്തയം വച്ചതിനെത്തുടര്‍ന്നാണ് രണ്ട് പേര്‍ക്കും ചെവി നഷ്ടമായത്. ഓര്‍ത്തഡോക്‌സ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങുകള്‍ക്കിടെയാണ് യുവാക്കള്‍ മദ്യപിച്ചത്. തുടര്‍ന്ന് ഇവര്‍ പഞ്ച ഗുസ്തി മത്സരത്തില്‍ പന്തയം വച്ചു.

മത്സരത്തില്‍ തോല്‍ക്കുന്ന ആള്‍ അയാളുടെ ഇടത് ചെവി മുറിയ്ക്കണമെന്നതായിരുന്നു പന്തയം. ആദ്യ മത്സരത്തില്‍ കുടിയന്മാരില്‍ ഒരാള്‍ ജയിച്ചു. എന്നാല്‍ ഇയാളെ വീണ്ടും മറ്റൊരു മത്സരത്തിനായി രണ്ടാമന്‍ നിര്‍ബന്ധിച്ചു. ഈ മത്സരത്തില്‍ ഒന്നാമന്‍ തോറ്റു.
വ്യത്യസ്ത മത്സരങ്ങളിലായി ഓരോ തവണ പരാജയം നേരിടേണ്ടി വന്നതോടെ യുവാക്കള്‍ തങ്ങളുടെ ചെവി അറുത്തുമാറ്റാന്‍ ശ്രമിച്ചു. ഒരാളുടെ ചെവി പൂര്‍ണമായും മറ്റൊരാളുടെ ചെവി ഭാഗികമായും മുറിച്ചു. പരുക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.












Click it and Unblock the Notifications