ഇറ്റലിയെ ഉലച്ച് രണ്ട് ഭൂചലനങ്ങള്‍; പ്രഭവകേന്ദ്രം പെരുജിയ
വൈദ്യുതി ബന്ധം തകരാറിലായത് ജനങ്ങളെ പരിഭ്രാന്തരാക്കി
റോം: ഇറ്റലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തലസ്ഥാനനഗരിയിലെ പള്ളികള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമെല്ലാം കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
എന്നാല്‍ വൈദ്യുത ബന്ധം തകരാറിലായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ബുധനാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകിട്ട് ഏഴുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ പെരുജിയയാണ് ഭൂചനലത്തിന്റെ പ്രഭവകേന്ദ്രമാണ് പുറത്തുവന്നിട്ടുള്ളത്. ഭൂചലനത്തെ തുടര്‍ന്ന് സ്കൂളുകള്‍ക്കെല്ലാം വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുത ബന്ധം തകരാറിലായതോടെ പ്രധാന മോട്ടോര്‍ വേ അടച്ചിട്ടു. ഇത് രാജ്യത്ത് പരിഭ്രാന്ത്രി സൃഷ്ടിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇറ്റലിയിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ നല്കുന്ന വിവരപ്രകാരം ആദ്യത്തെ ഭൂചലനം 5.4 തീവ്രതയും രണ്ടാമത്തേതിന് 6.1 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിസ്സോയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ കണ്ടെത്തല്‍.
കഴിഞ്ഞ ആഗസ്തില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 300ലേറെ പേര് മരിക്കുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമട്രൈസ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications