കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയെ ഉലച്ച് രണ്ട് ഭൂചലനങ്ങള്‍; പ്രഭവകേന്ദ്രം പെരുജിയ

വൈദ്യുതി ബന്ധം തകരാറിലായത് ജനങ്ങളെ പരിഭ്രാന്തരാക്കി

  • By Sandra
Google Oneindia Malayalam News

റോം: ഇറ്റലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തലസ്ഥാനനഗരിയിലെ പള്ളികള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമെല്ലാം കുലുക്കം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ക്ക് ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

എന്നാല്‍ വൈദ്യുത ബന്ധം തകരാറിലായത് ജനങ്ങളെ പരിഭ്രാന്തരാക്കി. ബുധനാഴ്ച വൈകിട്ട് പ്രാദേശിക സമയം വൈകിട്ട് ഏഴുമണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രാഥമിക റിപ്പോര്‍ട്ടില്‍ പെരുജിയയാണ് ഭൂചനലത്തിന്റെ പ്രഭവകേന്ദ്രമാണ് പുറത്തുവന്നിട്ടുള്ളത്. ഭൂചലനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കെല്ലാം വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

earthquake

ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുത ബന്ധം തകരാറിലായതോടെ പ്രധാന മോട്ടോര്‍ വേ അടച്ചിട്ടു. ഇത് രാജ്യത്ത് പരിഭ്രാന്ത്രി സൃഷ്ടിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇറ്റലിയിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി പറയുന്നു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേ നല്‍കുന്ന വിവരപ്രകാരം ആദ്യത്തെ ഭൂചലനം 5.4 തീവ്രതയും രണ്ടാമത്തേതിന് 6.1 തീവ്രതയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിസ്സോയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ കണ്ടെത്തല്‍.

കഴിഞ്ഞ ആഗസ്തില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 300ലേറെ പേര്‍ മരിക്കുകയും 400ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമട്രൈസ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.

English summary
Two earthquake shakes buildings in Rome and central Italy.An earth quake in August leads to death of 300 people and injured 400 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X