കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുജോലിക്കാരികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് ഫിലിപ്പിനോകള്‍ കുവൈത്തില്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: സ്വന്തം നാട്ടുകാരായ വീട്ടുജോലിക്കാരെ ജോലി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് ഫിലിപ്പിനോ യുവാക്കള്‍ കുവൈത്തില്‍ അറസ്റ്റിലായി. ജോലിസ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം. ഗൃഹനാഥന്റെ അനുവാദമില്ലാതെ വീടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഫിലിപ്പിനോകളെ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരേ ആരോപിച്ചിരിക്കുന്ന കുറ്റം. രണ്ടു പേരും കുറ്റം സമ്മതിച്ചതായി കുവൈത്ത് പോലിസ് അറിയിച്ചു. ഇവര്‍ക്കെതിരേ എന്തു കുറ്റത്തിനാണ് കേസെടുക്കുകയെന്ന് വ്യക്തമല്ല.

കുവൈത്തില്‍ ഫിലിപ്പിനോ ഗാര്‍ഹികത്തൊഴിലാളികള്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഈയിടെ ഏറെ വഷളായിരുന്നു. ഇതേത്തുടര്‍ന്ന് കുവൈത്തിലേക്ക് വീട്ടുജോലിക്കാരെ അയക്കുന്നത് ഫിലിപ്പിനോ പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത്ത് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

kuwait-map

വീട്ടുജോലിക്കാരിയായ ഒരു ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഈയിടെ ഫ്രീസറില്‍ കണ്ടെത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. വിദേശികളായ വീട്ടുടമസ്ഥര്‍ യുവതിയെ പീഡിപ്പിച്ചുകൊന്ന ശേഷം മൃതദേഹം ഫ്രീസറിലാക്കി സ്ഥലം വിടുകയായിരുന്നു.

അതിനിടെ, കുവൈത്തില്‍ പീഡനത്തിനിരയാവുന്ന വീട്ടുജോലിക്കാര്‍ക്ക് 24 മണിക്കൂറിനകം ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ ഫിലിപ്പീന്‍സ് എംബസി അതിന് തയ്യാറാകുമെന്ന അംബാസഡറുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ റെനാറ്റോ വില്ലയില്‍ നിന്ന് അധികൃതര്‍ വിശദീകരണം തേടിയിരുന്നു. പുതിയ സംഭവത്തെ കുറിച്ച് ഫിലിപ്പീന്‍സ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

English summary
Kuwaiti police have arrested two Filipinos for allegedly convincing housemaids to run away from their employers' homes as the Philippines' ambassador faced questions for comments about his embassy's work in aiding abused workers, authorities said Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X