പ്രതീക്ഷ കൈവിട്ടില്ല; 20 വർഷങ്ങൾക്ക് ശേഷം കൂട്ടുകാരികളെ തേടി ഭാഗ്യമെത്തി; ഇനി 8 കോടി സ്വന്തം
ലോട്ടറിയിലൂടെ ഭാഗ്യം തേടിവന്ന ഒരുപാട് ആളുകൾ ഉണ്ട്. ഇനി പറയാൻ പോകുന്നത് അത്തരത്തിൽ ലോട്ടറി അനുഗ്രഹിച്ച രണ്ട് ആളുകളെക്കുറിച്ചാണ്. അതേ രണ്ട് സുഹൃത്തുക്കൾ. എട്ട് കോടി രൂപയാണ് ഈ ഭാഗ്യശാലികളെ തേടി എത്തിയത്.
ഇവർ സ്ഥിരം ലോട്ടറി കളിക്കുന്നവരാണ്. 20 വർഷക്കാലമായി ഇവർ ഒരുമിച്ച് ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട്. എന്നെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഇവർ ലോട്ടറി എടുത്തിരുന്നത്. ഒടുവിൽ ഇവരെ തേടി ഭാഗ്യം എത്തുക തന്നെ ചെയ്തു.

എഡ്മണ്ടണിലെ കാർല ഡെബർട്ടിനും സസ്‌കറ്റൂണിലെ ലെനോറ ലിവിംഗ്സ്റ്റോണിനുമാണ് ഇത്ര വലിയ തുക സമ്മാനമായി അടിച്ചത്. ജൂൺ 23 ലെ വെസ്റ്റേൺ മാക്സ് നറുക്കെടുപ്പിൽ ആണ് അവർക്ക് 8 കോടി രൂപ അടിച്ചത്.
'കാർലയും ഞാനും 20 വർഷത്തിലേറെയായി ഒരുമിച്ച് ലോട്ടറി കളിക്കുന്നു,' ലിവിംഗ്സ്റ്റൺ പറഞ്ഞു. 'അവൾ ആൽബെർട്ടയിലേക്ക് മാറിയപ്പോഴും ഞങ്ങൾ കളിക്കാൻ തീരുമാനിച്ചു .ഇത് അവിശ്വസനീയമാണ്!' അവർ കൂട്ടിചേർത്തു.
തുക തുല്യമായി പങ്കുവെയ്ക്കാനാണ് ഇവരുടെ തീരുമാനം. രണ്ടാൾക്കും ഈ തുക കൊണ്ട് എന്ത് ചെയ്യണമെന്ന പദ്ധതിയും ഉണ്ട്. കുട്ടികൾക്ക് വേണ്ടി പണം ചെലവിടാനാണ് രണ്ട് പേർക്കും ആഗ്രഹം. വീട് പുതുക്കാനും ഇവർക്ക് പദ്ധതിയുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം 68കാരന് 82 ലക്ഷം ലോട്ടറി അടിച്ചിരുന്നു. ആദ്യം എടുത്ത ലോട്ടറിയിൽ ഇദ്ദേഹത്തിന് സമ്മാനം ഒന്നും അടിച്ചിരുന്നില്ല, എന്നാൽ ആ ലോട്ടറി വെച്ച് തന്നെ രണ്ടാമതും കളിക്കാൻ അവസരം ലഭിച്ചപ്പോഴാണ് 82 ലക്ഷം സമ്മാനമടിച്ചത്.
ജൂൺ 14 ന് നടന്ന നറുക്കെടുപ്പിൽ ആണ് സമ്മാനം അടിക്കാത്ത ടിക്കറ്റിൽ ഒരുവട്ടം കൂടി കളിക്കാൻ അവസരം കിട്ടിയത്. രണ്ടാം വട്ടം ടിക്കറ്റ് സ്‌കാൻ ചെയ്തപ്പോഴാണ് 82 ലക്ഷം ലഭിച്ചത്.
സമ്മാനം അടിച്ച വിവരം അറിയിച്ച് ആദ്യം മെയിൽ വന്നെങ്കിലും അദ്ദേഹം അത് തട്ടിപ്പാണെന്നാണ് വിചാരിച്ചത്, പിന്നീടാണ് തനിക്ക് വന്ന മെയിൽ യഥാർത്ഥ മെയിൽ ആണെന്ന് മനസ്സിലായത്. തന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
വിജയിക്കാത്ത ടിക്കറ്റുകൾക്ക് ആണ് മിഷിഗൺ ലോട്ടറി ഒരവസരം കൂടി നൽകുന്നത്. $6,000,000 ജാക്ക്‌പോട്ട് ടിക്കറ്റിനാണ് രണ്ടാമത്തെ അവസരം. ഭാഗ്യമില്ലെന്ന് കരുതി വിഷമിച്ചിരുന്നപ്പോഴാണ് ഈ മനുഷ്യന് സമ്മാനം അടിച്ചത്.












Click it and Unblock the Notifications