എവറസ്റ്റിനരികെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു, ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്
നേപ്പാളില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. എവറസ്റ്റ് കൊടുമുടിക്ക് സമീപത്ത് വെച്ച് ഹെലിപാഡില്‍ ലാന്‍ഡ് ചെയ്യാനുളള ശ്രമത്തിനിടെ പങ്കകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ഹെലികോപ്റ്ററുകള്‍ തകര്‍ന്നത്. കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുളള സോളുഖുംഭു ജില്ലയിലാണ് സംഭവം.
അപകടത്തില്‍ 47കാരനായ വസന്ത് കുമാര്‍ ബലാരാമരമഡു ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വംശജനായ ന്യൂസിലാന്‍ഡ് പൗരന്‍ ശൈലേഷ് കിഷന്‍ പട്ടേലിനാണ് പരിക്കേറ്റത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്, സോളുഖുംഭു ജില്ലാ പോലീസ് മേധാവി നബിന്‍ രാജ ബുധതോകി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രണ്ട് ഹെലികോപ്റ്ററുകളുടേയും പങ്കകള്‍ ലാന്‍ഡിംഗിന് തൊട്ട് മുന്‍പായി കൂട്ടിയിടിക്കുന്നതും ഹെലികോപ്റ്ററുകള്‍ താഴേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം. ഫിഷ് ടെയ്ല്‍ എയര്‍, ഡൈനാസ്റ്റി എയര്‍ എന്നിവയുടെ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം ഹെലികോപ്റ്ററില്‍ ലൂക്ലയിലേക്ക് കൊണ്ട് പോയി. പരിക്കേറ്റയാളെ മറ്റൊരു ഹെലികോപ്റ്ററില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
BREAKING: Two helicopters operated by Fishtail Air and Dynasty Air collided while landing at Pheriche helipad in Solukhumbu. Authorities said the helicopters’ rotor blades struck each other during the landing process. Further details about the incident are awaited.Video ©: Webcam Nepal.
— Everest Today (@EverestToday) November 3, 2026
വിനോദ സഞ്ചാരികളെയും പര്‍വ്വതാരോഹകരേയും കൊണ്ട് വരുന്നതിനും സാധനങ്ങള്‍ എത്തിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുമൊക്കെയായി നേപ്പാളില്‍ ചെറിയ ഹെലികോപ്റ്ററുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ്. നേപ്പാളിന്റെ ദുര്‍ഘടമായ ഭൂമിശാസ്ത്രവും മിന്നല്‍ വേഗത്തില്‍ മാറുന്ന കാലാവസ്ഥയുമെല്ലാം പലപ്പോഴും വ്യോമയാത്രകള്‍ ദുഷ്‌ക്കരമാക്കാറുണ്ട്.


Click it and Unblock the Notifications
