Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്ളൈ ദുബായ് വിമാന അപകടം, മരിച്ചവരില്‍ ഇന്ത്യക്കാരും

ദില്ലി: റഷ്യയില്‍ തകര്‍ന്ന് വീണ ഫ്‌ളൈ ദുബായ് ബോയിംഗ് 737 വിമാനത്തില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി വിദേശകാര്യ മന്ത്രാലയം. ലാന്‍ഡിംഗിനിടെ തീപിടിച്ച് പൊട്ടിച്ചിതറുകയായിരുന്നു ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന എയര്‍ലൈന്‍ കമ്പനിയാണ് ഫ്‌ളൈ ദുബായ്. ദുബായ് മീഡിയ ഓഫീസ് പുറത്ത് വിട്ട ട്വീറ്റിലും അപകടത്തില്‍പ്പെട്ട യാത്രക്കാരെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.

44 റഷ്യക്കാര്‍, എട്ട് ഉക്രൈന്‍ സ്വദേശികള്‍, രണ്ട് ഇന്ത്യക്കാര്‍, ഒരു ഉസ്ബക്കിസ്ഥാന്‍ സ്വദേശി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 55 യാത്രക്കാരണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഏഴ് ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിയ്ക്കുന്നതിനിടെ ചിറകിന് തീപിടിയ്ക്കുകയും പൊട്ടിച്ചിതറുകയുമായിരുന്നു വിമാനം.

Fly Dubai 2

മോശം കാലാവസ്ഥയാണ് വിമാനത്തിന്റെ ലാന്‍ഡിംഗിന് തടസമായതെന്നാണ് വിവരം. മരിച്ച ഇന്ത്യക്കാര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമല്ല. ദുബായില്‍ നിന്നും ദക്ഷിണ റഷ്യയിലേയ്ക്ക് പോയതായിരുന്നു അപകടത്തില്‍പ്പെട്ട വിമാനം. 62 പേരാണ് അപകടത്തില്‍ മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+