രണ്ട് ഇന്ത്യക്കാരെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി
വിശാഖപ്പട്ടണം:രണ്ടു ഇന്ത്യക്കാരെ നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് .ആന്ധ്രപ്രദേശ് സ്വദേശികളായ സായ് ശ്രീനിവാസ് (44) ഉത്തരേന്ത്യക്കാരനായ സഹപ്രവര്ത്തകന് അനീഷ് ശര്‍മ്മ എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ കമ്പനിയില്‍ എന്‍ജിനീയറാണ് രണ്ടു പേരും.
സായ് ശ്രീനിവാസിനെ കാണാതായെന്ന പരാതിയുമായി കുടുംബം ജില്ലാകളക്ടറിനെ സമീപിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച്ച വൈകിട്ട് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു പോകുന്ന വഴിയാണ് ഇവര്‍ തീവ്രവാദികളുടെ കൈയ്യിലകപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അജ്ഞാത സംഘം തടയുകയും ഡ്രൈവറെ പുറത്തിട്ട് ഇരുവരെയും കൊണ്ട് കടന്നുകളയുകയുമായിരുന്നു. കമ്പനി പ്രൊജക്ടിന്റെ ഭാഗമായാണ് ഇരുവരും നൈജീരിയയിലെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് സായ് ശ്രീനിവാസ് അവസാനമായി സ്വദേശത്തെത്തിയത്.
ശ്രീനിവാസ് ഫോണെടുക്കാത്തതിനാല്‍ ഓഫീസില്‍ വിളിച്ചപ്പോഴാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയ വിവരമറിയുന്നതെന്ന് ശ്രീനിവാസിന്റെ ഭാര്യ ലളിത പറഞ്ഞു. വിദേശ കാര്യമന്ത്രാലയവുമായി സര്‍ക്കാര്‍ ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുളളതായും അവര്‍ പറഞ്ഞു. തീവ്രവാദികള്‍ ഇതുവരെ ബന്ധുക്കളുമായോ കമ്പനി മാനേജ്മെന്റുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണറിയുന്നത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications