കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ഇന്ത്യക്കാരെ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി

Google Oneindia Malayalam News

വിശാഖപ്പട്ടണം:രണ്ടു ഇന്ത്യക്കാരെ നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് .ആന്ധ്രപ്രദേശ് സ്വദേശികളായ സായ് ശ്രീനിവാസ് (44) ഉത്തരേന്ത്യക്കാരനായ സഹപ്രവര്‍ത്തകന്‍ അനീഷ് ശര്‍മ്മ എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്. നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ കമ്പനിയില്‍ എന്‍ജിനീയറാണ് രണ്ടു പേരും.

സായ് ശ്രീനിവാസിനെ കാണാതായെന്ന പരാതിയുമായി കുടുംബം ജില്ലാകളക്ടറിനെ സമീപിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്ച്ച വൈകിട്ട് ജോലി സ്ഥലത്തു നിന്നും വീട്ടിലേക്കു പോകുന്ന വഴിയാണ് ഇവര്‍ തീവ്രവാദികളുടെ കൈയ്യിലകപ്പെട്ടതെന്നാണ് സംശയിക്കുന്നത്.

kidnap-0

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അജ്ഞാത സംഘം തടയുകയും ഡ്രൈവറെ പുറത്തിട്ട് ഇരുവരെയും കൊണ്ട് കടന്നുകളയുകയുമായിരുന്നു. കമ്പനി പ്രൊജക്ടിന്റെ ഭാഗമായാണ് ഇരുവരും നൈജീരിയയിലെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് സായ് ശ്രീനിവാസ് അവസാനമായി സ്വദേശത്തെത്തിയത്.

 ഫിറ്റായി കട തല്ലിപൊളിച്ച നൈജീരിയന്‍ കാമുകിയെ യേശുദാസ് പിടിച്ചുമാറ്റി,പോലീസെത്തി കെട്ടിയിട്ടു ഫിറ്റായി കട തല്ലിപൊളിച്ച നൈജീരിയന്‍ കാമുകിയെ യേശുദാസ് പിടിച്ചുമാറ്റി,പോലീസെത്തി കെട്ടിയിട്ടു

ശ്രീനിവാസ് ഫോണെടുക്കാത്തതിനാല്‍ ഓഫീസില്‍ വിളിച്ചപ്പോഴാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയ വിവരമറിയുന്നതെന്ന് ശ്രീനിവാസിന്റെ ഭാര്യ ലളിത പറഞ്ഞു. വിദേശ കാര്യമന്ത്രാലയവുമായി സര്‍ക്കാര്‍ ബന്ധപ്പെടുമെന്ന് അറിയിച്ചിട്ടുളളതായും അവര്‍ പറഞ്ഞു. തീവ്രവാദികള്‍ ഇതുവരെ ബന്ധുക്കളുമായോ കമ്പനി മാനേജ്‌മെന്റുമായോ ബന്ധപ്പെട്ടിട്ടില്ലെന്നാണറിയുന്നത്.

English summary
Two Indian nationals are said to have been kidnapped in Nigeria by militants owing allegiance to the terror group Boko Haram on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X