കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ രണ്ട് മലയാളികളും

  • By Anupama
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ആഗോള തലത്തില്‍ തന്നെ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുകയാണ്. കൊറോണ ബാധിച്ച് ലോകത്താകമാനം 42000 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാലായിരം പേരാണ് മരണപ്പെട്ടത്. യുഎസില്‍ മാത്രം ചൊവ്വാഴ്ച്ച 800 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 3700 ആയി.

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ രണ്ട് മലയാളികളും. ന്യൂജഴ്‌സിയിലും ന്യൂയോര്‍ക്കിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ തോമസ് ഡേവ്ഡ്(43), ന്യൂജഴ്‌സിയില്‍ മരണപ്പെട്ടത് കുഞ്ഞമ്മ സാമുവല്‍ (85) ഉം ആണ്.

corona

ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു തോമസ് ജേവിഡ്. കടുത്ത പനിയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കാലിന് ഒടിവ് സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുഞ്ഞമ്മ.

കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെല്ലാം നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ മുപ്പത് വരെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. രോഗം നിയന്ത്രിക്കാനായില്ലെങ്കില്‍ അമേരിക്കയില്‍ രണ്ട്് ലക്ഷത്തോളം പേര്‍ മരിച്ചേക്കുമെന്നാണ് കൊറോണ പ്രതിരോധ വിഭാഗം മേധാവി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാജ്യത്ത് റാപ്പിഡ് ടെസ്റ്റിനും ട്രംപ് അനുമതി നല്‍കിയിട്ടുണ്ട്. അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ പരിശോധന നടത്താന്‍ കഴിയുന്ന റാപ്പിഡ് ടെസ്റ്റിനാണ് രാജ്യത്താകെ അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശുപത്രികളില്‍ സൗകര്യമില്ലാത്തതും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണെന്നും കൊറോണ പ്രതിരോധ വിഭാഗം മേധാവി ഡോ: അന്തോണി ഫൗസി പറഞ്ഞിരുന്നു. മരുന്നും മറ്റ് സംവിധാനങ്ങളും പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ചില സംസ്ഥാനങ്ങളും മെഡിക്കല്‍ ഗ്രൂപ്പുകളും വെന്റിലേറ്ററുകള്‍ നല്‍കാന്‍ തയ്യാറാവുന്നില്ലായെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

ഇറ്റലിയില്‍ മാത്രം മരണസംഖ്യ 12438 കടന്നു. ഇന്നലെ മാത്രം 837 പേരാണ് മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണവും ഇറ്റലിയില്‍ ഒരു ലക്ഷം പിന്നിട്ടു. സ്‌പെയിനിലും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 748 മരണങ്ങളാണ്.

English summary
Two Keralite Died in US Due To Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X