ജാസനിലെ ബാങ്കില്‍ വെടിവയ്പ്പ്; മാനേജര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു
വെടിവയ്പ്പില്‍ ബാങ്ക് മാനേജര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു
ജാസന്‍: ദക്ഷിണ സൗദിയിലെ യെമന്‍ അതിര്‍ത്തി പ്രദേശമായ ജാസനിലെ ബാങ്കില്‍ വെടിവയ്പ്പ്. അല്‍ രാജ്ഹി ബാങ്കിലാണ് വെടിവയ്പ്പുണ്ടായത്. രാവിലെ 11 മണിയോടെയാണ് ബാങ്കിലേയ്ക്ക് ആയുധധാരികള്‍ എത്തിയത്. തക്ബീര്‍ മുഴക്കിയ ഇവര്‍ ബാങ്ക് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ സുരക്ഷാ ജീവനക്കാര്‍ കീഴടക്കി.
ബാങ്കിലേയ്ക്ക് ആയുധങ്ങളവുമായി ഇരച്ച് കയറിയ അക്രമികള്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ബാങ്ക് മാനേജര്‍ അടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ ഇടപാടുകാര്‍ ബാങ്കിലുള്ളപ്പോഴായിരുന്നു വെടിവയ്പ്പ്.

രണ്ട് ഇടപാടുകാര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റു. വെടിവയ്പ്പ് നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോള്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ ബാങ്ക് വളഞ്ഞു. ആയുധധാരിയായ ഒരു യുവാവിനെ ജീവനോടെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞു. യെമന്‍ വിമതരില്‍ നിന്നും ആക്രമണം നേരിടുന്ന അതിര്‍ത്തി പ്രദേശമാണ് ജാസന്‍. ബാങ്കില്‍ നടന്ന വെടിവയ്പ്പ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications