കുവൈത്ത്: പിഞ്ച് കുഞ്ഞിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച ശേഷം വിദേശി സ്ത്രീകള്‍ മുങ്ങി
കുവൈത്ത് സിറ്റി: പിഞ്ച് കുഞ്ഞിന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് ശേഷം മുങ്ങിയ ജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കുവൈത്ത് പൊലീസാണ് വിദേശികളായ വീട്ടുജോലിക്കാരികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്.
ഫിലിപ്പീന്‍സുകാരായ വീട്ടുജോലിക്കാരികളാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. തൊഴിലുടമയുടെ പെണ്‍കുഞ്ഞിനെയാണ് സ്ത്രീകള്‍ തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ചത്. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

മികച്ച തൊഴില്‍ അന്തരീക്ഷമാണ് തന്റെ വീട്ടില്‍ ഉണ്ടായിരുന്നതെന്നും എന്തിനാണ് സ്ത്രീകള്‍ തന്റെ മകളോട് ഈ ക്രൂരത കാട്ടിയതെന്ന് അറിയില്ലെന്നും തൊഴിലുടമ പറഞ്ഞു. രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കുവൈത്തില്‍ മാത്രമല്ല സൗദി അറേബ്യയിലും വലിയൊരു ശതമാനം കുട്ടികളും വീട്ടുജോലിക്കാരുടെ പീഡനത്തിന് ഇരയാകാറുണ്ട്. എത്തിയോപ്യന്‍ സ്ത്രീകളാണ് ഇത്തരം ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നവരില്‍ ഏറെയും.












Click it and Unblock the Notifications