കൊറോണ വൈറസ്: ബഹ്റൈനില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ, ഖത്തറിലും ബഹ്റൈിനും കുത്തനെ ഉയരുന്നു!!
മനാമ: ബഹ്റൈനില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സുമായി സേവനമനുഷ്ടിക്കുന്ന ഇവര്‍ തിരുവനന്തപുരം, കാസര്‍ഗോഡ് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചതോടെ ഇരുവരെയും ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിവരികയാണ്. ഇവരുടെ ആരോഗ്യനില തൃപ്തിപകരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാല് ഇന്ത്യക്കാര്‍ക്കാണ് ബഹ്റൈനില്‍ ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ബഹ്റൈന്‍ പുറമേ ഖത്തറിലും കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇറാനില്‍ നിന്ന് ഒഴിപ്പിച്ചവരുടെ കൂട്ടത്തിലുള്ള 77 പേര്‍ക്കാണ് പുതിതയതായി ബഹ്റൈന്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പശ്ചിമേഷ്യയില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി മാറിയ ഇറാനിലാണ് ഇറ്റലിക്ക് ശേഷം കുടുതല്‍ പേര് മരണമടയുന്നത്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 165 ബറൈന് പൗരന്മാരിലും രോഗ ബാധിതര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ബഹ്റൈന്‍ പൗരന്മാരുമായി രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം വ്യാഴാഴ്ച രാജ്യത്ത് തിരിച്ചെത്തും. ബഹ് റൈനില്‍ നിന്ന് ഇറാനിലേക്ക് നേരിട്ട് വിമാന സര്‍വീസില്ല. കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ വിമാന കമ്പനികളും വിമാന സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ള നാലാമത്തെ രാജ്യമാണ് ഇറാനും ബഹ്റൈനും. 8000 ഓളം പേര്‍ക്കാണ് ഇരു രാജ്യങ്ങളിലുമായി രോഗം ബാധിച്ചിട്ടുള്ളത്.

ഖത്തറില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 238 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രവാസികള്‍ ഉള്‍പ്പെടെ 262 പേരാണ് ഖത്തറില്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് വ്യാപനം വേഗത്തിലായതോടെ കുവൈത്ത് എല്ലാ ആഭ്യന്തര സര്‍വീസുകളും യാത്രാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കുവൈത്തില്‍ 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതല്‍ യാത്രാ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ കുവൈത്ത് മാര്‍ച്ച് 12 മുതല്‍ 26 വരെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ 21 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയില്‍ ഏറ്റവുമൊടുവില്‍ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറോടെ സ്ഥിരീകരിച്ച കൊറോണ വൈറസ് മാസങ്ങള്‍ക്കം നൂറിലധികം ലോക രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 129,854 പേര്‍ക്കാണ് ആഗോള തലത്തില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. 4,751 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള മാഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇറ്റലിയില്‍ എല്ലാ കടകളും അടച്ചിട്ടിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications