കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ബഹ്റൈനില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ, ഖത്തറിലും ബഹ്റൈിനും കുത്തനെ ഉയരുന്നു!!

Google Oneindia Malayalam News

മനാമ: ബഹ്റൈനില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സുമായി സേവനമനുഷ്ടിക്കുന്ന ഇവര്‍ തിരുവനന്തപുരം, കാസര്‍ഗോഡ് സ്വദേശികളാണ്. രോഗം സ്ഥിരീകരിച്ചതോടെ ഇരുവരെയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിവരികയാണ്. ഇവരുടെ ആരോഗ്യനില തൃപ്തിപകരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാല് ഇന്ത്യക്കാര്‍ക്കാണ് ബഹ്റൈനില്‍ ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.

സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!സിന്ധ്യ ബിജെപിയില്‍ വാഴില്ല... കോണ്‍ഗ്രസിന് ചിരിക്കാന്‍ കാരണങ്ങള്‍, ഗുജറാത്ത് മോഡല്‍ ആവര്‍ത്തിക്കും!

ബഹ്റൈന് പുറമേ ഖത്തറിലും കൊറോണ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായിട്ടുണ്ട്. ഇറാനില്‍ നിന്ന് ഒഴിപ്പിച്ചവരുടെ കൂട്ടത്തിലുള്ള 77 പേര്‍ക്കാണ് പുതിതയതായി ബഹ്റൈന്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പശ്ചിമേഷ്യയില്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി മാറിയ ഇറാനിലാണ് ഇറ്റലിക്ക് ശേഷം കുടുതല്‍ പേര്‍ മരണമടയുന്നത്. ഇറാനില്‍ നിന്ന് തിരിച്ചെത്തിയ 165 ബറൈന്‍ പൗരന്മാരിലും രോഗ ബാധിതര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ബഹ്റൈന്‍ പൗരന്മാരുമായി രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം വ്യാഴാഴ്ച രാജ്യത്ത് തിരിച്ചെത്തും. ബഹ് റൈനില്‍ നിന്ന് ഇറാനിലേക്ക് നേരിട്ട് വിമാന സര്‍വീസില്ല. കൊറോണ വൈറസ് ബാധ ഉയരുന്ന സാഹചര്യത്തില്‍ എല്ലാ വിമാന കമ്പനികളും വിമാന സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും അധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുള്ള നാലാമത്തെ രാജ്യമാണ് ഇറാനും ബഹ്റൈനും. 8000 ഓളം പേര്‍ക്കാണ് ഇരു രാജ്യങ്ങളിലുമായി രോഗം ബാധിച്ചിട്ടുള്ളത്.

coronavirus23-15

ഖത്തറില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 238 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രവാസികള്‍ ഉള്‍പ്പെടെ 262 പേരാണ് ഖത്തറില്‍ നിരീക്ഷണത്തിലുള്ളത്. വൈറസ് വ്യാപനം വേഗത്തിലായതോടെ കുവൈത്ത് എല്ലാ ആഭ്യന്തര സര്‍വീസുകളും യാത്രാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കുവൈത്തില്‍ 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മുതല്‍ യാത്രാ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ കുവൈത്ത് മാര്‍ച്ച് 12 മുതല്‍ 26 വരെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അത്യാവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. റസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയില്‍ 21 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇയില്‍ ഏറ്റവുമൊടുവില്‍ 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ചൈനയിലെ വുഹാനില്‍ നിന്ന് ഡിസംബറോടെ സ്ഥിരീകരിച്ച കൊറോണ വൈറസ് മാസങ്ങള്‍ക്കം നൂറിലധികം ലോക രാഷ്ട്രങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 129,854 പേര്‍ക്കാണ് ആഗോള തലത്തില്‍ കൊറോണ ബാധിച്ചിട്ടുള്ളത്. 4,751 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകാരോഗ്യ സംഘടന കൊറോണയെ ആഗോള മാഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇറ്റലിയില്‍ എല്ലാ കടകളും അടച്ചിട്ടിരുന്നു.

English summary
Two Malayalee nurse's Corona test positive in Bahrain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X