Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം; യുഎഇയില്‍ രണ്ട് പേര്‍ കൂടി മരിച്ചു

ദുബായ്: യുഎഇയില്‍ കൊറോണ രോഗ വ്യാപനത്തില്‍ കുറവില്ല. 460 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഷ്യയില്‍ നിന്നുള്ള രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചുവെന്നാണ് പുതിയ വിവരം. ഇവര്‍ ദിവസങ്ങളായി ചികില്‍സയില്‍ കഴിയുകയായിരുന്നു. ഇതോടെ യുഎഇയില്‍ മരണ സഖ്യ 35 ആയി. രോഗികളുടെ എണ്ണം 5825 ആയി ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച 61 പേര്‍ക്ക് രോഗം ഭേദമായി. യുഎഇയില്‍ ദിവസവും 25000ത്തിലേറെ പരിശോധനകളാണ് നടത്തുന്നത്. മരിച്ചവരുടെ ബന്ധുക്കളെ യുഎഇ ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

C

അതേസമയം, ദുബായില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി പരിമിതപ്പെടുത്തി. അണുനശീകരണം നടക്കുന്ന സാഹചര്യത്തിലാണിത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഇനി പുറത്തിറങ്ങാന്‍ പറ്റൂ. മെഡിക്കല്‍ വിസിറ്റ് എന്ന പേരില്‍ നല്‍കുന്ന അനുമതി ഇനിയുണ്ടാകില്ല. മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ മാത്രമേ അനുമതി നല്‍കൂ. സാധനങ്ങള്‍ വാങ്ങുന്നതിന് മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പെര്‍മിറ്റ് സംവിധാനം പ്രത്യേക സമയം നിശ്ചയിച്ചായിരിക്കും അനുമതി നല്‍കുക.

ജിസിസിയിലെ മറ്റു രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. സൗദിയില്‍ നാല് പേര്‍ കൂടി മരിച്ചു. 518 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മരിച്ചവരില്‍ രണ്ടു പേര്‍ മക്കയിലാണ്. മദീനയിലും ജിദ്ദയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. 71 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സൗദിയില്‍ 6400 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ആയിരം പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. പ്രധാന നഗരങ്ങളായ ജിദ്ദയിലും റിയാദിലും മദീനയിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ വൈദ്യ പരിശോധന തുടരുകയാണ്.

ഖത്തറില്‍ 392 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിലെ രോഗികള്‍ 4000 കവിഞ്ഞു. കുവൈത്തില്‍ ഇന്ന് 75 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 119 പേര്‍ക്ക് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ഇന്ത്യക്കാര്‍ 860 ആയി. നേരത്തെയുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണിപ്പോള്‍ കൂടുതലും രോഗം ബാധിച്ചിരിക്കുന്നത്. എന്നാല്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്താത്തവര്‍ക്കും രോഗം ബാധിച്ചു. ഇത് അധികൃതരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഒമാനില്‍ 109 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒമാനിലെ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+