അതിര്‍ത്തിയിലെ വെടി വെപ്പില്‍ രണ്ടു സൗദി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
റിയാദ് : സൗദിയമന്‍ അതിര്‍ത്തിയിലെ അസീര്‍ പ്രവിശ്യയിലുള്ള അല്‍ ഹുസ്‌നില്‍ രണ്ടു സൗദി പട്ടാളക്കാര്‍ വെടിയേറ്റ് മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വാക്താവ് അറിയിച്ചു. യമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂത്തികള്‍ സൗദി ഔട്ട് പോസ്റ്റിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
തിരിച്ചടിയായി അങ്ങോട്ടും വെടി വെപ്പ് നടത്തിയെന്നും സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വാക്താവ് പറഞ്ഞു. മുഹമ്മദ് ബിന്‍ ഹമൂദ് , അബ്ദുറഹ്മാന്‍ ബിന്‍ മര്‍ഈ എന്നീ പട്ടാളക്കാരാണു വെടി വെപ്പില്‍ മരണപ്പെട്ടത്.

രണ്ടു ദിവസം മുംബ് അരീഫ് സല്മാന്‍ എന്ന പട്ടളക്കാരന്‍ ഇതേ സ്ഥലത്ത് വെച്ച് ഹൂത്തി നുഴഞ്ഞ് കയറ്റക്കാരുടെ വെടിയേറ്റ് മരിക്കുകയും 10 സൗദി പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications