മുസ്ലീം സ്ത്രീകളെ യാത്രാ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു
കാലിഫോര്‍ണിയ: അമേരിക്കയിലെ ബോസ്റ്റണില്‍ നിന്നും ലോസ് ആഞ്ചലസിലേക്ക് പോവുകയായിരുന്ന യാത്രാ വിമാനത്തില്‍ നിന്നും രണ്ട് മുസ്ലീം സ്ത്രീകളെ അകാരണമായി ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ഫ് ളൈറ്റിലെ അ്റ്റന്‍ഡന്റിനെ തുറിച്ചുനോക്കിയെന്ന കാരണത്താലാണ് ഇരുവരെയും പുറത്താക്കിയതെന്നാണ് ഒരു യാത്രക്കാരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
രണ്ട് മുസ്ലീം സ്ത്രീകളെയും കാലിഫോര്‍ണിയയില്‍വെച്ച് ഇറക്കിവിട്ടത് തന്നെ ഞെട്ടിച്ചുവെന്ന് ഷോരോണ്‍ കെസ്ലര്‍ എന്നയാള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഷോരോണ്‍ സംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി യു ട്യൂബില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ തീര്‍ത്തും നിരപരാധികളാണെന്നും കെസ്ലര്‍ പറയുന്നു.

യാത്രയില്‍ ഉടനീളം തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈലില്‍ സിനിമയോ മറ്റോ കാണുകയായിയുരന്നു ഇരുവരും. ഇവര്‍ തീര്‍ത്തും നിശബ്ദരായിരുന്നെന്നും മറ്റുയാത്രക്കാരെ യാതൊരുവിധത്തിലും ബുദ്ധിമുട്ടിക്കുക ചെയ്തിരുന്നുമില്ല. എന്നാല്‍, സ്ത്രീകളുടെ പ്രവര്‍ത്തി സംശയാസ്പദമാണെന്ന് പോലീസിനെ അറിയിച്ചശേഷം കാലിഫോര്‍ണിയയില്‍ അവരെ ഇറക്കിവിടുകയായിരുന്നു.
സംഭവത്തില്‍ ജെറ്റ്ബ്ലൂ ഫ് ളൈറ്റ് അധികൃതര്‍ മാപ്പു പറഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി പ്രശ്‌നത്തെ തുടര്‍ന്നാണ് സ്ത്രീകളെ ഇറക്കിവിട്ടതെന്നാണ് കമ്പനിയുടെ ന്യായീകരണം. മൊബൈല്‍ ഫോണില്‍ വിമാനത്തിനകത്തെ ദൃശ്യങ്ങള്‍ യുവതികള്‍ ചീത്രീകരിക്കുകയായിരുന്നെന്ന് ക്രൂ സംശയിക്കുകയും പോലീസില്‍ അറിയിക്കുകയായിരുന്നെന്നും കമ്പനി വ്യക്തമാക്കി.












Click it and Unblock the Notifications