കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ വീണ്ടും സ്‌ഫോടനം; രണ്ട് മരണം, തങ്ങളല്ലെന്ന് ഇസ്രായേല്‍

ഗാസയില്‍ വീണ്ടും സ്‌ഫോടനം; രണ്ട് മരണം, തങ്ങളല്ലെന്ന് ഇസ്രായേല്‍

  • By Desk
Google Oneindia Malayalam News

ഗാസ: ഗാസയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മരിച്ചു. സ്‌ഫോടനത്തിനു പിന്നില്‍ ഇസ്രായേലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം ആരോപിച്ചു. എന്നാല്‍ തങ്ങള്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇസ്ലാമിക് ജിഹാദ് എന്ന ചെറുത്തുനില്‍പ്പ് സംഘടനയുടെ സൈനിക വിഭാഗമായ അല്‍ ഖുദ്‌സ് ബ്രിഗേഡിന്റെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഗസയുള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശങ്ങളില്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നത്.

ആലുവയില്‍ കാര്‍ അപകടം, അച്ഛനും മകനുമടക്കം മൂന്നു പേര്‍ മരിച്ചു
പ്രതിഷേധങ്ങള്‍ക്കിടെ ഗാസയ്‌ക്കെതിരായി ഇസ്രായേല്‍ സൈന്യം വെള്ളിയാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ നാലു പലസ്തീനികള്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ചൊവ്വാഴ്ച പുതിയ സ്‌ഫോടനമുണ്ടായിരിക്കുന്നത്. ഗാസയില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് റോക്കറ്റാക്രമണമുണ്ടായി എന്നാരോപിച്ചായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. വടക്കന്‍ ഗാസയ്‌ക്കെതിരേയാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായതെന്ന് ഹമാസ് പാര്‍ട്ടി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിക്കുകയുണ്ടായി.

gaza

തെക്കന്‍ ഗസയില്‍ ഒക്ടോബറില്‍ ടണലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടതാണ് അടുത്തകാലത്തുണ്ടായ വലിയ ആക്രമണം. 2014ല്‍ ഇസ്രായേല്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് സൈനിക നടപടിയുടെ ഭാഗമായി ഗാസയ്‌ക്കെതിരേ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ 2200ലേറെ പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഗസയില്‍ നിന്ന് ഇസ്രായേലിനെതിരേ നടന്ന റോക്കറ്റാക്രമണത്തില്‍ 66 ഇസ്രായേലി സൈനികരും മറ്റ് ഏഴു പേരും കൊല്ലപ്പെടുകയും ചെയ്യുകയുണ്ടായി.
English summary
two palestinians killed in israeli air strike on gaza
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X