അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ 146 പേരിൽ രണ്ട് പേർക്ക് കൊവിഡ്: ക്വാറന്റൈനിലെന്ന് അധികൃതർ
ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ രണ്ട് പേർക്ക് കൊവിഡ്. അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ 146 പേരിൽ രണ്ട് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദില്ലി സർക്കാരിലെ അഫ്ഗാൻ അഭയാർത്ഥികളുടെ കൊവിഡ് പരിശോധനയുടെ കൊവിഡ് നോഡൽ ഓഫീസറായ രജീന്ദർ കുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്. വിദേശത്ത് മടങ്ങിയെത്തുന്നവർക്കുള്ള ചട്ടം അനുസരിച്ച് ഇരുവരെയും എൽഎൻജിപി ആശുപത്രിയിൽ ക്വാറന്റൈനിലാക്കിയിട്ടുണ്ട്. എന്നാൽ രോഗം സ്ഥിരീകരിച്ച രണ്ട് വ്യക്തികളുടെ വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. 146 ഇന്ത്യക്കാരെയാണ് ഇന്ന് രാവിലെ ദോഹ വഴി ദില്ലിയിലെത്തിച്ചത്. ഈ സംഘത്തിലുള്ളവരാണ് രോഗം സ്ഥിരീകരിച്ചവർ.
ഇതിനിടെ കാബൂൾ വിമാനത്താവളത്തിൽ നിന്ന് രണ്ട് എയർഇന്ത്യാ വിമാനങ്ങൾ സർവീസ് നടത്താൻ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് മടങ്ങിപ്പോകാൻ കഴിയില്ലെന്ന് എനിക്ക് ഒരിക്കൽപ്പോലും തോന്നിയില്ല. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി രാത്രിയും പകലും പ്രവർത്തിക്കുന്ന ന്ത്യൻ എംബസിയിൽ എനിക്ക് ഇവിശ്വാസമുണ്ടായിരുന്നു. അവിടെ ആരെല്ലാമുണ്ടോ അവരെല്ലാം സുരക്ഷിതമായി തിരിച്ചെത്തുക മാത്രമാണ് എനിക്ക് വേണ്ടത്. ഇവിടെ കഴിയാൻ ബുദ്ധിമുട്ടാണെങ്കിൽ തിരിച്ചുപോകുകയോ പോകാതിരിക്കുകയോ ചെയ്യാം. താലിബാൻ രാജ്യത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് പറയുന്നത്. ഇപ്പോൾ നമ്മൾ കുറച്ച് കാത്തിരിക്കണം. അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയ ടി സർക്കാർ പറഞ്ഞു.

കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം
റിപ്പോർട്ടുകൾ പ്രകാരം, കാബൂളിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ദിവേസന രണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ ഇന്ത്യയ്ക്ക് അനുമതിയുണ്ട്. നാറ്റോ സേനയുടേതാണ് അനുമതി. താലിബാൻ അധികാരം പിടിച്ചതോടെ കമേഴ്സ്യൽ വിമാന സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ച് വ്യോമസേനാ വിമാനങ്ങളിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൌരന്മാരെ ഒഴിപ്പിക്കുന്നത്. കാബൂൾ വിമാനത്താവളം ഇപ്പോൾ നിയന്ത്രിക്കുന്നത് അമേരിക്കൻ, നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) സേനയാണ്.
യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായിരിക്കും സർക്കാരിന്റെ മുൻഗണനയാണെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗത്തിൽ പറഞ്ഞിരുന്നു. താജിക്കിസ്ഥാനിലെയും ഖത്തറിലെയും ദുഷാൻബെ വഴിയാണ് ഇന്ത്യ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നത്. ഇന്ത്യൻ വ്യോമസേന അഫ്ഗാനിസ്ഥാനിലെ അംബാസഡർ ഉൾപ്പെടെ 180 -ലധികം ഉദ്യോഗസ്ഥരെ ഇതിനകം എയർലിഫ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ ഞായറാഴ്ച മൂന്ന് വ്യത്യസ്ത വിമാനങ്ങളിലായി 329 പൗരന്മാർ ഉൾപ്പെടെ 400 പേരെയും തിരിച്ചെത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications