കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഫേയില്‍ വെടിവെയ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഐസിസ്!!

കഫേയിലെത്തിയ രണ്ട് പേരാണ് കൊല്ലപ്പെട്ടത്

Google Oneindia Malayalam News

ബേണ്‍: സ്വിറ്റ്‌സര്‍ലണ്ടിലെ കഫേയിലുണ്ടായ വെടിവെയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാവിലെ ബാസലിലെ കഫേ 65ലേയ്ക്ക് ആയുധവുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി നോര്‍ത്ത്- വെസ്റ്റ് സ്വിറ്റ്‌സര്‍ലന്റിലായിരുന്നു സംഭവം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കഫേയിലെത്തിയ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രകോപനമില്ലാതെ കഫേയിലെത്തിയ അക്രമികള്‍ നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യക്തമാക്കുന്നത്. പൊതുവെ ഇത്തരം ആക്രമണങ്ങള്‍ പതിവില്ലാത്ത സ്വിറ്റ്‌സര്‍ലന്റില്‍ സൈനികാംഗങ്ങള്‍ക്ക് മാത്രമാണ് തങ്ങളുടെ ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ചില ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് ഇത് വിവാദമായിരുന്നു.

gun-murder
English summary
Two men shot dead two people and seriously injured a third on Thursday at a cafe in Basel, north-west Switzerland, police said as they hunt for the suspects. "Two men came into Cafe 56" around 8.15 pm local time "and fired several rounds of shots," police said in a statement, without providing information on a possible motive.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X