കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഴ്‌സലോണ വിമാനത്താവളത്തിലെ നടുക്കുന്ന ദൃശ്യം യു ട്യൂബില്‍ ഹിറ്റ്

  • By Gokul
Google Oneindia Malayalam News

ബാഴ്‌സലോണ: ഇരുവിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് നൂറുകണക്കിന് പേര്‍ മരിക്കുമായിരുന്ന ഒരു സംഭവം ഭാഗ്യം കൊണ്ട് അകന്നുപോയ കാഴ്ച യു ട്യൂബില്‍ ആളെ കൂട്ടുന്നു. ബാഴ്‌സലോണയിലെ എല്‍ പ്രാറ്റ് വിമാനത്താവളത്തില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. നിറയെ ആളുകളുമായി ലാന്‍ഡിംഗിനെത്തിയ വിമാനം റണ്‍വേയില്‍ കുറുകെ പോവുകയായിരുന്നു വിമാനവുമായുള്ള കുട്ടിയില്‍ നിന്നാണ് രക്ഷപ്പെട്ടത്.

എയര്‍ലൈനീസ് അര്‍ന്റീനാസിന്റെ ബ്യൂണസ് ഐയേഴ്‌സിലേക്കുള്ള എയര്‍ബസ് എ340 ഉം റഷ്യന്‍ എയര്‍ലൈനായ യുട്ടെയറിന്റെ മോസ്‌കോയില്‍നിന്നെത്തിയ ബോയിങ് 767 വിമാനവുമാണ് പൈലറ്റിന്റെ നിമിഷനേരത്തെ മനോധൈര്യം കൊണ്ട് കൂട്ടിയിടിയില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനം കുറുകെയാണെന്ന് കണ്ടതോടെ ലാന്‍ഡിംഗ് ഒഴിവാക്കി റഷ്യന്‍ എയര്‍ലൈന്‍ വീണ്ടും പറന്നുയരുകയായിരുന്നു.

അല്‍ജന്റീനാസിന്റെ വിമാനം പറന്നുയര്‍ന്ന ശേഷം റഷ്യന്‍ വിമാനം പിന്നീട് സുരക്ഷിതമായി താഴെയിറക്കി. പൈലറ്റുമാരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് വലിയൊരു വിമാന അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്. സംഭവം ക്യാമറയില്‍ പകര്‍ത്തി മിഗ്വേല്‍ ഏഞ്ചല്‍ എന്നയാള്‍ ഈ രംഗം യു ട്യൂബില്‍ പോസ്റ്റു ചെയ്തതോടെ പ്രേക്ഷകരുടെ തിരക്കാണ്.

ഇരുപതു ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഇതിനകം തന്നെ യു ട്യൂബ് വീഡിയോ പ്ലേ ചെയ്തു കഴിഞ്ഞു. ഞെട്ടിക്കുന്ന ഒരു കാഴ്ചയാണിതെന്നാണ് വീഡിയോയ്ക്ക് പലരും കമന്റ് ചെയ്തത്. പൈലറ്റുമാരെ അഭിനന്ദിക്കാനും പലരും മറന്നില്ല. വിമാനത്താവള അധികൃതരുടെ ഗുരുതരമായ സുരക്ഷാ വീഴ്ചയെ രൂക്ഷമായ ഭാഷയില്‍ പലരും വിമര്‍ശിക്കുകയും ചെയ്തു.

English summary
Two Planes in Barcelona airport caught on video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X