നിസ്ക്കാര സമയത്ത് ഇങ്ങനെയുള്ള 'കുരുത്തക്കേടുകള്‍' കാട്ടാമോ? അറബികള്‍ ജയിലിനുള്ളില്‍ ചെയ്തത്
റിയാദ്: സൗദിയില്‍ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് തടവുചാടാന്‍ ശ്രമിച്ച അറബികള്‍ പിടിയിലായി. നിസ്‌ക്കാര സമയത്താണ് അറബികള്‍ ജയില്‍ ചാടാന്‍ ശ്രമിച്ചത്. കര്‍ശനമായ സുരക്ഷയുടെ ജയിലുകളില്‍ നിന്നും രക്ഷപ്പെടണമെങ്കില്‍ ശിക്ഷാകാലാവധി തീരണമെന്നിരിയ്‌ക്കെയാണ് അറബികളുടെ അതിസാഹസം.
പരമ്പരാഗതമായി അറബികള്‍ ഉപയോഗിയ്ക്കുന്ന ശിരോവസ്ത്രം തന്നെയാണ് ഇരുവരും രക്ഷപ്പെടുന്നതിനായി ഉപയോഗിച്ചത്. രണ്ട് പേരുടേയും ശിരോവസ്ത്രങ്ങള്‍ പരസ്പരം ബന്ധിപ്പിച്ച് അത് കെട്ടിടത്തിന്റെ മുകളിലേയ്ക്ക് കുരുക്കിയ ശേഷം ഇതിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം.

പ്രാര്‍ത്ഥനാ സമയമായതിനാല്‍ സുരക്ഷ ജീവനക്കാരും കുറവായിരുന്നു. എന്നാല്‍ കാവല്‍ക്കാരുടെ മുന്നില്‍പ്പെടുകയായിരുന്നു അറബികള്‍. പൊലീസുകാര്‍ അറബികളെ ജയിലിലെത്തിച്ചു. ചുരുങ്ങിയ കാലയളവ് മാത്രമാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. ജയില്‍ചാടാന്‍ ശ്രമിച്ചതിനും ശിക്ഷ കിട്ടിയാല്‍ ഇനിയും കുറേ നാള്‍ കൂടി ഇരുവരും ജയിലില്‍ കഴിയേണ്ടി വരും.












Click it and Unblock the Notifications