അമേരിക്കയില്‍ പ്രക്ഷോഭകരെ വെടിവച്ചു കൊന്നു; സമരം വ്യാപിക്കുന്നു, ട്രംപിന്റെ ഉറക്കം കെടുത്തുമോ?
വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരന്‍ ജേക്കബ് ബ്ലെയ്ക്കിനെ വെടിവച്ച സംഭവത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവയ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ അമേരിക്കയിലെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിച്ചു. വെടിവച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കെയ്‌ലി റിട്ടന്‍ഹൗസ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ വെടിയേറ്റ മറ്റൊരു വ്യക്തിയുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ വിസ്‌നോന്‍സിനിലെ കെനോഷയില്‍ കറുത്തവര്‍ഗക്കാരനായ ജേക്കബ് ബ്ലെയ്ക്കിനെ മക്കളുടെ മുന്നിലിട്ട് പോലീസ് വെടിവച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ഞായറാ്ച നടന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ബുധനാഴ്ച സമരക്കാര്‍ക്ക് നേരെ വെടിവച്ചതും രണ്ടു പേര്‍ കൊല്ലപ്പെട്ടതും.

അമേരിക്കയില്‍ തുടര്‍ച്ചയായി കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ നടക്കുന്ന ആക്രമണമാണ് പ്രതിഷേധം ആളിപ്പടരാന്‍ കാരണം. കെനോഷയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നാഷണല്‍ ഗാര്‍ഡ് സൈനികര്‍, എഫ്ബിഐ, മറ്റു നിയമ പാലകര്‍ എന്നിവരെ കെനോഷയില്‍ വിന്യസിച്ചിരിക്കുകയാണ്. ബുധനാഴ്ച മുതല്‍ കര്‍ഫ്യൂ ആരംഭിച്ചു. സമരക്കാരെ വെടിവച്ച് കൊന്ന റിട്ടന്‍ഹൗസ് 17കാരനാണ്. വെള്ളക്കാരനായ ഇയാളെ ഇല്ലിനോയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമുള്ള നരഹത്യ വകുപ്പ് ചുമത്തി കേസെടുത്തുവെന്ന് ലേക്ക് കൗണ്ടി കോടതി വൃത്തങ്ങള്‍ പറഞ്ഞു. വെടിവയ്ക്കുന്ന ദൃശ്യം കൊലയാളി മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തി. ഞാന്‍ ഒരാളെ കൊന്നു എന്നും ഇയാള്‍ പറയുന്നുണ്ടായിരുന്നു. രണ്ടു മരിച്ചവര്‍ക്ക് തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്.
Recommended Video
ബ്ലെയ്ക്കിനെ വെടിവച്ച സംഭവത്തില്‍ വിസ്‌കോന്‍സിന്‍ നിയമ വകുപ്പ് അന്വേഷണം തുടരുകയാണ്. ഒരു പോലീസുകാരന് മാത്രമാണ് സംഭവത്തില്‍ പങ്കുള്ളത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം, ജേക്കബ് ബ്ലെയ്ക്കിനെ വെടിവച്ച സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. നീതിയില്ലാതെ സമാധാനമില്ല എന്ന മുദ്രാവാക്യമാണ് ഉയരുന്നത്. ജേക്കബ് ബ്ലേക്കിന്റെ പേരെഴുതിയ ബാനറും അവര്‍ ഉയര്‍ത്തി.
മൂന്ന് മാസം മുമ്പ് മിന്നിപോളിസ് നഗരത്തില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്ന അമേരിക്കയിലെ വെള്ളക്കാരനായ പോലീസുകാരന്റെ നടപടി ലോകം മൊത്തം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ വാക്കുകളാണ് പ്രതിഷേധക്കാരുടെ മുദ്രാവാക്യമായി മാറിയത്. നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. പുതിയ പ്രതിഷേധം തിരിച്ചടിയാകുമോ എന്ന ആശങ്ക ട്രംപ് ഭരണകൂടത്തിനുണ്ട്.












Click it and Unblock the Notifications