നന്നാക്കാൻ കൊടുത്ത ഫോണിന്റെ സ്ക്രീനിൽ പോറൽ;ദേഷ്യം വന്ന യുവതികൾ ടെക്നീഷ്യനെ കെട്ടിയിട്ട് പീഡിപ്പിച്ചു
ബുഗുൽമ: ദേഷ്യം വന്നാൽ ചിലർ ചുറ്റുമുള്ളതെല്ലാം മറക്കും. ചിലർ നിസഹായരായി പൊട്ടിക്കരയും, ചിലർ അക്രമാസക്തമാകും. അക്രമങ്ങൾ ചിലപ്പോ മദ്ദനത്തിലോ കത്തിക്കുത്തിലോ അതുമല്ലെങ്കിൽ കൊലപാതകത്തിലോ കലാശിക്കാം. അത്തരത്തിലുള്ള ഒരു വാർത്തയാണ് റഷ്യയിൽ നിന്ന് പുറത്ത് വരുന്നത്. ഫോണ്‍ നന്നാക്കാനായി വിളിച്ച് വരുത്തിയ പത്തൊമ്പതുകാരനായ ടെക്നീഷ്യനെ ക്രൂരമായി പീഡിപ്പിച്ച രണ്ട് യുവതികൾ അറസ്റ്റിൽ എന്ന വാത്തയാണ് പുറത്ത് വരുന്നത്.
22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റഷ്യയിലെ ടാടാര്‍സ്റ്റാനിലെ ബുഗുല്‍മ എന്ന പ്രദേശത്ത് സെപ്തംബര്‍ 27നാണ് സംഭവം നടന്നത്. 22കാരിയായ യുവതിയുടെ ഐഫോണ്‍ തകരാറിലായെന്ന് പറഞ്ഞാണ് ടെക്നീഷ്യനെ ഫ്ലാറ്റിലേക്ക് യുവതികള്‍ വിളിച്ച് വരരുത്തിയത്.

നഷ്ടപരിഹാരം വേണമെന്ന് യുവതികൾ
ഫോണ്‍ വാങ്ങി റിപ്പെയര്‍ ചെയ്യാനായി കൊണ്ടുപോയ പത്തൊമ്പതുകാരന്‍ തിരികെ വന്നപ്പോള്‍ മുപ്പത്തിരണ്ടുകാരിയായ യുവതിയും ഫലാറ്റിലുണ്ടായിരുന്നു. ഫോണിന്‍റെ സ്ക്രീനില്‍ തകരാര്‍ ഉണ്ടെന്നും റിപ്പെയര്‍ ചെയ്യുന്നതിന് ഇടയില്‍ സംഭവിച്ചതാണ് ഇതെന്നും യുവതികൾ ആരോപിക്കുകയായിരുന്നു. ഇതിന് നഷ്ടപരിഹാരമായി വൻ തുകയും ടെക്നീഷ്യനോട് യുവതികൾ ആവശ്യപ്പെട്ടു.

നഗ്ന ചിത്രങ്ങൾ പകർത്തി
സ്ക്രീനിലെ തകരാറ് നേരത്തെ ഉണ്ടായിരുന്നെന്നും ഞങ്ങളുടെ കുഴപ്പമല്ലെന്നും ടെക്നീഷ്യൻ യുവതികളോട് വാദിച്ചു. എന്നാൽ അതൊന്നും ചെവിക്കൊള്ളാൻ യുവതികൾ തയ്യാറായില്ല. തുടർന്ന് ഇവർ തമ്മിൽ വാക്ക് തർക്കതിത്ലേർപ്പെടുകയായിരുന്നു. ഇതിനിടക്ക് ഇയാളെ ആക്രമിച്ച 32കാരി ഇയാളെ കെട്ടിയിടുകയായിരുന്നു. പിന്നീട് യുവാവിന്‍റെ നഗ്നചിത്രങ്ങള്‍ പകർത്തുകയും സെക്സ് ടോയ് ഉപയോഗിച്ച് പീഡിപ്പിക്കുകയും ചെയ്തു.

പോലീസിൽ പരാതി നൽകി
പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമെന്നായി യുവതികൾ. പത്തൊമ്പത് കാരനായ യുവാവിനെ യുവതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം വീട്ടിൽ പോയി എടുത്ത് കൊണ്ടുവരാം എന്ന് പറഞ്ഞ് യുവാവ് പോലീസ് സ്റ്റേഷനിലേക്ക് പോകുകയും പരാതി നൽകുകയുമായിരുന്നു. തുടർന്ന് പോലീസിനെയും കൂട്ടി യുവാവ് യുവതികളുടെ ഫ്ലാറ്റിലെത്തി.

യുവതികളെ അറസ്റ്റ് ചെയ്തു
യുവാവിനൊപ്പം യുവതിയുടെ ഫ്ലാറ്റിൽ എത്തിയ പോലീസ് യുവതികൾ പകർത്തിയ ദൃശ്യങ്ങൾ കണ്ടെടുത്തു. തുടർന്ന് യുവതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തൊമ്പതുകാരനെ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും യുവതികള്‍ക്ക് ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നു. റഷ്യയിലെ ടാടാര്‍സ്റ്റാനിലെ ബുഗുല്‍മ എന്ന പ്രദേശത്താണ് സംഭവം നടന്നത്.












Click it and Unblock the Notifications