സൗദിയില്‍ നിന്നും പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുന്നത് എങ്ങോട്ട്, 2 വിദ്യാര്‍ഥിനികളെ കൂടി കാണാതായി
ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി. ജിദ്ദയിലെ സ്‌കൂളില്‍ നിന്നുമാണ് വിദ്യാര്‍ഥിനികളെ കാണാതായത്. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സ്‌കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥിനികളെ കാണാതായിരുന്നു .
സ്‌കൂളില്‍ നിന്നും അടുത്തുള്ള കടയിലേയ്ക്ക് പോയതായിരുന്നു പെണ്‍കുട്ടികള്‍ പിന്നീട് ഇരുവരും തിരിച്ചെത്തിയതേയില്ല. മുന്‍പും ഇതേ രീതിയിലാണ് വിദ്യാര്‍ഥിനികളെ കാണാതയത്. ഇരുവരുടേയും ബാഗുകള്‍ സ്‌കൂളില്‍ തന്നെയുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഞായറാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെങ്കിലും ഇതുവരേയും ഒരു വിവരവും ലഭിച്ചില്ല. ആഴ്ചകള്‍ക്ക് മുമ്പ് രണ്ടര വയസുള്ള പെണ്‍കുട്ടിയേയും സൗദിയിലെ ഒരു ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു. ഈ പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തി.












Click it and Unblock the Notifications