Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികള്‍ ഉറങ്ങിപ്പോയി, സൗദി സ്കൂളിലെ ദൃശ്യം വൈറലായി

റിയാദ്: വാര്‍ഷിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥികള്‍ ഉറങ്ങിപ്പോയി. സൗദിയിലെ ഖുറായത്തിലുള്ള സ്‌കൂളിലാണ് സംഭവം നടക്കുന്നത്. ഫൈനല്‍ പരീക്ഷ നടക്കുന്നതിനിടെയാണ് രണ്ട് ആണ്‍കുട്ടികള്‍ ഉറങ്ങിപ്പോയത്. സ്‌കൂളില്‍ പരിശോധനയ്ക്ക് എത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് ഉറങ്ങുന്ന വിദ്യാര്‍ഥികളെ കണ്ടത്.

പരീക്ഷയ്ക്കിടെ ഉറങ്ങുന്ന വിദ്യാര്‍ഥികളുടെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലാണ്. സദ ദിനപത്രമാണ് ചിത്രം സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. മറ്റ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുമ്പോഴാണ് ഉത്തരക്കടലാസിന് മേല്‍ തല ചായ്ച് രണ്ട് വിദ്യാര്‍ഥികള്‍ ഉറങ്ങിയത്.

Saudi

വിദ്യാര്‍ഥികള്‍ ഉറങ്ങുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കണ്ടെത്തിയതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് ഡോക്ടര്‍മാരെ സ്ഥലത്തെത്തിയ്ക്കുകയായിരുന്നു. ക്ഷീണവും കഠിനമായ തലവേദനയും കാരണമാണ് വിദ്യാര്‍ഥികള്‍ ഉറങ്ങിപ്പോയതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിശദീകരണം. എന്തായാലും വിദ്യാര്‍ഥികള്‍ ഉറങ്ങുന്ന ചിത്രം വൈറലായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+