കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങി

Google Oneindia Malayalam News

ദുബായ്: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ടു കപ്പലുകള്‍ക്ക്് നേരെ ആക്രമണം. ഫുജൈറ തീരത്ത് നാല് എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ചര്‍ച്ച അവസാനിക്കും മുമ്പാണ് പുതിയ സംഭവം. ടോര്‍പിഡോ ആക്രമണമാണ് എന്നാണ് സൂചന. നോര്‍വെയിലേക്കും തായ്‌വാനിലേക്കും പോകുകയായിരുന്ന ചരക്കു കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

കപ്പലിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നും കപ്പല്‍ മുങ്ങിയെന്നുമാണ് ഇറാനിലെയും ലബ്‌നാനിലേയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കപ്പലുകള്‍ മുങ്ങിയിട്ടില്ലെന്നും ആക്രമണത്തില്‍ കത്തുകയാണ് ചെയ്തതെന്നുമുള്ള റിപ്പോര്‍ട്ടും വന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് നങ്കൂരമിട്ടിരിക്കുന്ന അമേരിക്കന്‍ യുദ്ധക്കപ്പലുകളിലേക്കാണ് വിവരം ലഭിച്ചതത്രെ. വിശദാംശങ്ങള്‍ ഇങ്ങനെ.....

 രണ്ടു കപ്പലുകള്‍ക്ക് നേരെ

രണ്ടു കപ്പലുകള്‍ക്ക് നേരെ

രണ്ടു കപ്പലുകള്‍ക്ക് നേരെയാണ് ഒമാന്‍ ഉള്‍ക്കടലില്‍ ആക്രമണമുണ്ടായത്. 44 ജീവനക്കാരെ രക്ഷപ്പെടുത്തി ഇറാന്‍ തുറമുഖമായ ജാസ്‌കിലേക്ക് എത്തിച്ചു എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അമേരിക്കന്‍ കപ്പലുകളാണ് രക്ഷിച്ചത് എന്ന് അമേരിക്ക അവകാശപ്പെടുന്നു. ഇറാന്‍ അതിര്‍ത്തിയിലെ ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്കുമായി വരികയായിരുന്നു കപ്പലുകള്‍.

ടോര്‍പിഡോ ആക്രമണം

ടോര്‍പിഡോ ആക്രമണം

ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഒമാന്‍ ഉള്‍ക്കടലിലേക്ക് കടന്ന ഉടനെയാണ് ആക്രമണമുണ്ടായത്. മുങ്ങിക്കപ്പലുകളാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടാതെ മാഗ്നറ്റിക് മൈനുകളും ഉപയോഗിച്ചുവെന്ന കരുതുന്നു. കടലില്‍ നിക്ഷേപിക്കുന്ന മൈനുകള്‍ കപ്പല്‍ പോകുമ്പോള്‍ കാന്തിക ശക്തി കൊണ്ട് ആകര്‍ഷിക്കുകയും പൊട്ടിത്തെറിക്കുകയുമാണ് ചെയ്യുക.

 കപ്പല്‍ മുങ്ങിയെന്നും ഇല്ലെന്നും റിപ്പോര്‍ട്ട്

കപ്പല്‍ മുങ്ങിയെന്നും ഇല്ലെന്നും റിപ്പോര്‍ട്ട്

നോര്‍വെ ഫ്രണ്ട്‌ലൈന്‍ കമ്പനിയുടെ ഓഹരിയുള്ള ഫ്രണ്ട് ആള്‍ട്ടയര്‍ കപ്പലാണ് ആക്രമിക്കപ്പെട്ടതില്‍ ഒന്ന്. ആക്രമണത്തിന് ശേഷം കപ്പല്‍ മുങ്ങിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കമ്പനി വക്താവ് ഇക്കാര്യം നിഷേധിച്ചു. കപ്പല്‍ കത്തിയെങ്കിലും മുങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

 നാവികരെ രക്ഷപ്പെടുത്തി

നാവികരെ രക്ഷപ്പെടുത്തി

ഇറാനിലെയും ലബ്‌നാനിലേയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കപ്പല്‍ മുങ്ങിയെന്നാണ്. മുങ്ങുന്നതിന് മുമ്പ് നാവികരെ രക്ഷപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമിക്കപ്പെട്ടതില്‍ മറ്റൊന്ന് തായ്‌വാന്റെ കപ്പലാണ്. തായ്‌വാന്‍ സര്‍ക്കാര്‍ കമ്പനിയായ സിപിസിയുടെ ഓഹരിയുള്ളതാണ് ഈ കപ്പല്‍.

 ഒമാന്‍ സൈനികന്‍ ശരിവച്ചു

ഒമാന്‍ സൈനികന്‍ ശരിവച്ചു

പശ്ചിമേഷ്യയില്‍ നിന്ന് എണ്ണയുമായി തായ്‌വാനിലേക്ക് പോകുകയായിരുന്നു കപ്പല്‍. ഈ സമയമാണ് ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് ടോര്‍പിഡോ ആക്രമണമുണ്ടായത്. ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായത് തങ്ങള്‍ കണ്ടുവെന്ന് ഒമാന്‍ സൈനികന്‍ നാസര്‍ സലീം നോര്‍വെയിലെ മാധ്യമങ്ങളോട് പറഞ്ഞു.

ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം

ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യം

കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായി എന്ന വിവരം ആദ്യം പുറത്തുവിട്ടത് ഇറാന്‍ മാധ്യമങ്ങളാണ്. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്ന പ്രദേശത്താണ് സംഭവമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് കടല്‍വഴിയുള്ള ചരക്കുകടത്തിന്റെ മൂന്നിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇവിടെ ആക്രമണമുണ്ടാകുന്നത് ലോക രാജ്യങ്ങളെ മൊത്തം ബാധിക്കും.

സമാധാന ശ്രമങ്ങള്‍ തകര്‍ക്കാന്‍...

സമാധാന ശ്രമങ്ങള്‍ തകര്‍ക്കാന്‍...

ആക്രമിക്കപ്പെട്ട കപ്പലുകള്‍ക്ക് ജപ്പാനുമായി ബന്ധമുണ്ട് എന്നാണ് ജാപ്പനീസ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചു. മേഖലയിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇറാനിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ആക്രമണം.

ദുരൂഹതയുണ്ടെന്ന് ഇറാന്‍

ദുരൂഹതയുണ്ടെന്ന് ഇറാന്‍

സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് പറയുന്നു. പശ്ചിമേഷ്യയില്‍ സമാധാനം ആഗ്രഹിക്കാത്തവരാണ് ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, ആത്മീയ നേതാവ് ആയത്തുല്ലാ ഖാംനഇ എന്നിവരുമായി ഷിന്‍സോ ആബെ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.

പശ്ചിമേഷ്യയില്‍ തുടര്‍ച്ചയായി..

പശ്ചിമേഷ്യയില്‍ തുടര്‍ച്ചയായി..

പശ്ചിമേഷ്യയില്‍ തുടര്‍ച്ചയായി ദുരൂഹ ആക്രമണങ്ങളാണുണ്ടാകുന്നത്. പിന്നില്‍ ഇറാനോ ഇറാന്‍ അനുകൂലികളോ ആണെന്ന് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നു. കഴിഞ്ഞദിവസം സൗദിയിലെ അബഹയിലുള്ള വിമാനത്താവളത്തിന് നേരെ യമനിലെ ഹൂത്തികള്‍ ആക്രമണം നടത്തി.

തിങ്കളാഴ്ച സംഭവിച്ചത്

തിങ്കളാഴ്ച സംഭവിച്ചത്

തിങ്കളാഴ്ച ഖമീസ് മുഷൈത്തില്‍ രണ്ട് ആക്രമണ ശ്രമം നടന്നിരുന്നു. ഖമീസ് മുഷൈത്തിലെ കിങ് ഖാലിദ് വ്യോമതാവളമായിരുന്നു ഹൂത്തികള്‍ ലക്ഷ്യമിട്ടത്. ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവ രണ്ടും സൗദി സൈന്യത്തിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ആകാശത്ത് വച്ചുതന്നെ തകര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് അബഹയില്‍ ആക്രമണമുണ്ടാത്.

 കഴിഞ്ഞ മാസം മൂന്ന് സംഭവങ്ങള്‍

കഴിഞ്ഞ മാസം മൂന്ന് സംഭവങ്ങള്‍

കഴിഞ്ഞ മാസം സൗദിയുടെ എണ്ണക്കപ്പലും എണ്ണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. യുഎഇയിലെ ഫുജൈറ തീരത്ത് വച്ചാണ് എണ്ണക്കപ്പല്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍ ആരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമായിരുന്നില്ല. ഇറാനാണ് സംഭവത്തിന് പിന്നിലെന്ന് സൗദി സഖ്യവും അമേരിക്കയും ആരോപിച്ചിരുന്നു. ഇറാഖിലെ അമേരിക്കന്‍ എംബസിക്ക അടുത്ത് റോക്കറ്റ് പതിച്ച സംഭവവമുണ്ടായി.

ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!ഇന്ത്യ ഇറാനെ കൈവിടും; അമേരിക്കന്‍ ദൂതന്‍ ഇന്ത്യയിലേക്ക്, കുരുക്ക് മുറുക്കി ഡൊണാള്‍ഡ് ട്രംപ്!!

English summary
Two Ship Attacked in Gulf Of Oman, Iran Says it's Suspicious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X