52കാരി സ്‌കൂളിലേക്ക് കാറോടിച്ച് കയറ്റി! എട്ടു വയസുകാരായ രണ്ട് കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ടു...
52കാരി ഓടിച്ചിരുന്ന ടൊയോട്ട കാറാണ് സ്‌കൂള്‍ കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
സിഡ്‌നി: ക്ലാസ് റൂമിലേക്ക് കാര്‍ പാഞ്ഞുകയറി എട്ടുവയസുകാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ ദാരുണമായി കൊല്ലപ്പെട്ടു. അപകടത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. തെക്കുപടിഞ്ഞാറന്‍ സിഡ്‌നിയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്.
52കാരി ഓടിച്ചിരുന്ന ടൊയോട്ട കാറാണ് സ്‌കൂള്‍ കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ തടി കൊണ്ടുള്ള ചുമരുകളും ഇടിച്ചുതകര്‍ത്താണ് ക്ലാസ്‌റൂമിനകത്തെത്തിയത്. സംഭവ സമയത്ത് 24 വിദ്യാര്‍ത്ഥികളാണ് ക്ലാസിലുണ്ടായിരുന്നത്.

പരിക്കേറ്റ എല്ലാവരെയും ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേര്‍ മരണപ്പെട്ടു. പരിക്കേറ്റവരില്‍ മൂന്നു വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്. മറ്റു കുട്ടികളുടെ പരിക്കുകളൊന്നും സാരമുള്ളതല്ല.












Click it and Unblock the Notifications