കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഡ്‌നിയില്‍ മുസ്ലീം മതപരിവര്‍ത്തനം കൂടുന്നു

Google Oneindia Malayalam News

സിഡ്‌നി: ആസ്‌ത്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയില്‍ ഓരോ വര്‍ഷവും നൂറുകണക്കിന് വനിതകളാണ് മുസ്ലീം മതത്തിലേക്ക് മാറുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആസ്‌ത്രേലിയയിലെ ന്യൂ മുസ്ലീം അസോസിയേഷന്റെ കണക്കനുസരിച്ച് രാജ്യത്ത് മുസ്ലീം മതത്തിലേക്ക് മാറുന്നവരില്‍ മൂന്നില്‍ രണ്ടു പേരും വനിതകളാണ്. സിഡ്‌നിയില്‍ പ്രതിവാരം രണ്ടു സ്ത്രീകളെങ്കിലും മതം മാറ്റത്തിന് തയ്യാറായി മുന്നോട്ടു വരുന്നുണ്ട്.

24ാം വയസ്സില്‍ ഇന്തോനേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ മുസ്ലീം മതത്തിലേക്ക് ആകൃഷ്ടയായ സില്‍മ ഇഹ്‌റം ആണ് ആസ്‌ത്രേലിയ മുസ്ലിം വുമന്‍സ് അസോസിയേഷന്‍ നേതാവ്. ക്രിസ്തുമതത്തില്‍ നിന്നുള്ള ഈ വന്‍ കൊഴിഞ്ഞു പോക്ക് രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

Sydni Woman Islam

മതപരിവര്‍ത്തനത്തിന് വിധേയരാകുന്നതില്‍ ഭൂരിഭാഗം പേരും യുവതികളാണ്. അതുകൊണ്ടു തന്നെ ഇത് നിരവധി കുടുംബപ്രശ്‌നങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പലരും പെണ്‍കുട്ടികളെ കുടുംബത്തില്‍ നിന്ന് പടിയിറക്കുകയാണ് ചെയ്യുന്നത്.

രാജ്യത്ത് അതിവേഗം മുസ്ലീം മതം വളരുന്നതിനെ ക്രിസ്ത്യന്‍ സമുദായം ഏറെ ആശങ്കയോടെയാണ് കാണുന്നത്. മതപരിവര്‍ത്തന നടപടികളുമായി മുസ്ലീം സമുദായം മുന്നോട്ടുപോകുന്നത് ആപത്താണെന്ന് വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും പരിവര്‍ത്തനം നടത്തരുതെന്ന ആവശ്യവുമായി ഒരു പ്രമുഖ ക്രിസ്ത്യന്‍ പുരോഹിതന്‍ രംഗത്തെത്തിയിട്ടുണ്ട്.

English summary
MORE THAN100 people - most of them women - are converting to Islam in Sydney each year, and ­experts warn some new converts are more likely to adopt extremist elements of the religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X