Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗം, പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

Rape
കെയ്‌റോ: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം 11 നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞ് കൊല്ലുകയും ചെയ്ത കൗമാരക്കാരായ രണ്ട ആണ്‍ കുട്ടികള്‍ക്ക് 15, 20 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. കിഴക്കന്‍ ഈജിപ്തിലെ ക്രിമിനല്‍ കോടതിയാണ് ആണ്‍കുട്ടികള്‍ക്ക് ശിക്ഷ വിധിച്ചത്.

ഇവരുടെ പ്രായത്തെ പരിഗണിച്ച് നല്‍കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണിതെന്ന് കോടതി പറഞ്ഞു. സൈനയില്‍ നിന്നുമാണ് അഞ്ചുവയസുകാരിയെ പ്രതികള്‍ തട്ടിക്കൊണ്ട് വന്നത്. തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച കുഞ്ഞിനെ ഇവര്‍ ബലാത്സംഗം ചെയ്തു. ഇതിനിടെ കുഞ്ഞ് കരഞ്ഞ് ബഹളം വയ്ക്കാന്‍ തുടങ്ങി.

തുടര്‍ന്നാണ് പ്രതികള്‍ കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞ് കൊന്നത്. ജനാലയിലൂടെയാണ് ഇവര്‍ കുഞ്ഞിനെ പുറത്തേയ്ക്ക് എറിഞ്ഞത്. നവംബറിലാണ് സംഭവം നടന്നത്.

പ്രതികളെ ശിക്ഷിച്ചത് അറബ് പത്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹമൂജ് മുഹമ്മദ്, അല ഹസബദ്ള്ള എന്നീവരെയാണ് കോടതി ശിക്ഷിച്ചത്. കടുത്ത ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് കോടതി വിലയിരുത്തി. എന്നാല്‍ ഇവരുടെ പ്രായം പരിഗണിച്ചാണ് 15, 20 വര്‍ഷത്തെ ശിക്ഷ നല്‍കുന്നതെന്നും കോടതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+