കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊമ്പുകോർക്കാൻ യുഎസും ചൈനയും: ദക്ഷിണ ചൈനാക്കടലിൽ യുഎസ് യുദ്ധക്കപ്പൽ, ചൈനയുടേത് കൊറോണ നയതന്ത്രമെന്ന്

കൊമ്പുകോർക്കാൻ യുഎസും ചൈനയും: ദക്ഷിണ ചൈനാക്കടലിൽ യുഎസ് യുദ്ധക്കപ്പൽ, ചൈനയുടേത് കൊറോണ നയതന്ത്രമെന്ന് യുഎസ്!!

Google Oneindia Malayalam News

വാഷിംഗ്ടൺ: ചൈന- മലേഷ്യ തർക്കം മുറുകുന്നതിനിടെ അമേരിക്ക നിർണായക നീക്കത്തിന്. അമേരിക്കയുടെ രണ്ട് യുദ്ധക്കപ്പലുകളാണ് ഈ സാഹചര്യത്തിൽ ദക്ഷിണ ചൈനാ കടലിൽ നിലയുറപ്പിച്ചിട്ടുള്ളത്. ഇക്കാര്യം മൂന്ന് രാജ്യങ്ങളുടെയും സുരക്ഷാ ഏജൻസികളെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് റിപ്പോർട്ട് ചെയ്യുന്നത്.

ബ്രിട്ടനില്‍ സംഭവിച്ചത് സത്യമല്ല... മരിച്ചവര്‍ എത്രയോ മുകളില്‍, 40 ശതമാനത്തിന്റെ കുതിപ്പ്, ഞെട്ടും!!ബ്രിട്ടനില്‍ സംഭവിച്ചത് സത്യമല്ല... മരിച്ചവര്‍ എത്രയോ മുകളില്‍, 40 ശതമാനത്തിന്റെ കുതിപ്പ്, ഞെട്ടും!!

വിയറ്റ്നാം, ചൈന, മലേഷ്യ എന്നീ രാജ്യങ്ങൾ തുല്യ അവകാശമുന്നയിക്കുന്ന പ്രദേശമാണ് ദക്ഷിണ ചൈനാ കടൽ. കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടേയും നിയന്ത്രണം തങ്ങൾക്ക് വേണമെന്നാണ് ചൈനീസ് നിലപാട്. തർക്കപ്രദേശമായി തുടരുന്ന ദക്ഷിണ ചൈനാ കടലിൽ നേരത്തെ ചൈന രണ്ട് ജില്ലകൾ രൂപീകരിച്ചിരുന്നു. ഈ സംഭവത്തിൽ വിയറ്റ്നാം ചൈനയെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

 മലേഷ്യൻ അതിർത്തിയിൽ

മലേഷ്യൻ അതിർത്തിയിൽ


ചൈനയുടെ ഗവേഷണ കപ്പലായ ഹയാങ് ഷിദി 8 മലേഷ്യയുടെ സമുദ്രാതിർത്തിയ്ക്ക് സമീപത്ത് എത്തിയിരുന്നു. മലേഷ്യൻ ഔദ്യോഗിക എണ്ണ പര്യവേഷണ കപ്പൽ പെട്രോനസിന് സമീപത്താണ് ചൈനീസ് കപ്പൽ നിലയുറപ്പിച്ചത്. ഈ സാഹചര്യത്തിൽ അമേരിക്കയും ചൈനയും ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അവകാശമുന്നയിക്കുന്ന ദക്ഷിണ ചൈനാ കടലിലെ തർക്ക പ്രദേശത്ത് ചൈനീസ് കപ്പൽ പ്രവേശിച്ചുവെച്ചാണ് യുഎസ് വാദം. എണ്ണ പര്യവേഷണത്തിനായി ചൈന അതിക്രമിച്ച് കടന്നുവെന്നും ഇത്തരം സമീപനം അവസാനിപ്പിക്കണമെന്നുമാണ് അമേരിക്ക ഉന്നയിക്കുന്ന ആവശ്യം. വിയറ്റ്നാമിൽ പട്രോളിംഗ് നടത്തി മാസങ്ങൾക്ക് ശേഷമാണ് ചൈനീസ് കപ്പൽ ദക്ഷിണ ചൈനാക്കടലിൽ പ്രത്യക്ഷപ്പെടുന്നത്.

 യുദ്ധക്കപ്പലിന്റെ സാന്നിധ്യം

യുദ്ധക്കപ്പലിന്റെ സാന്നിധ്യം

ചൈനീസ് കപ്പൽ പ്രത്യക്ഷപ്പെട്ട സംഭവത്തോടെ തർക്ക പ്രദേശത്ത് ചൈന ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം അവസാനിപ്പിക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്. തർക്ക പ്രദേശത്തെ ചൈനീസ് ഗവേഷണ കപ്പലിന്റെ സാന്നിധ്യം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈന അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തി നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് കരയിലും കടലിലും ആക്രമണം നടത്താൻ ശേഷിയുള്ള രണ്ട് യുദ്ധക്കപ്പലും മിസൈൽ വാഹന കപ്പലും ദക്ഷിണ ചൈനാ കടലിൽ നിലയുറപ്പിക്കുന്നത്. ഇക്കാര്യം ഇന്തോ- പസഫിക് കമാൻഡ് വക്താവ് നിക്കോൾ ഷെഗ്മാനാണ് അറിയിച്ചത്. ഇന്തോ പസഫിസ് മേഖലയുടെ സുരക്ഷയ്ക്കും സമൃദ്ധിയ്ക്കും വേണ്ടിയാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുള്ളതെന്നാണ് റോയിറ്റേഴ്സിന് അയച്ച ഇമെയിൽ പ്രസ്താവനയിൽ അദ്ദേഹം കൂട്ടിച്ചേർത്തത്. എന്നാൽ സഖ്യ രാഷ്ട്രങ്ങളെ തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ നിർണയിക്കാനുള്ള നീക്കങ്ങളെ അമേരിക്ക പിന്തുണയ്ക്കുന്നുണ്ട്.

 കൊറോണ നയതന്ത്രം

കൊറോണ നയതന്ത്രം


കൊറോണ വൈസ് വ്യാപനത്തിൽ കൊറോണ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചൈന ഭീഷണിപ്പെടുത്തി സ്വാധീനം ഉറപ്പിക്കുകയാണെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ യുഎസിന്റെ വാദം ചൈന നിഷേധിച്ചു. വൻതോതിൽ കൊറോണയ്ക്കുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും മറ്റും എത്തിക്കുന്നതിലൂടെ ചൈന കൊറോണ നയതന്ത്രം ആരംഭിച്ചതായും യുഎസ് ചൂണ്ടിക്കാണിക്കുന്നു. ഏഷ്യൻ രാഷ്ട്രങ്ങളിലും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ രാഷ്ട്രീ സ്വാധീനം ഉറപ്പിക്കുകയാണെന്ന വാദമാണ് യുഎസ് ഉന്നയിക്കുന്നത്. 5400 പേർക്ക് രോഗം സ്ഥിരീകരിച്ച മലേഷ്യയിലേക്ക് ചൈനയിൽ നിന്നുള്ള ഒരു വിദഗ്ദരുൾപ്പെട്ട മെഡിക്കൽ സംഘം മലേഷ്യയിലെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ദക്ഷിണ ചൈനാ കടലിൽ സ്വാധീനം ഊട്ടിയുറപ്പിക്കുകയാണെന്നും യുഎസ് ഈ സാഹചര്യത്തിൽ കുറ്റപ്പെടുത്തുന്നു.

സംഘർഷമില്ലെന്ന് ചൈന

സംഘർഷമില്ലെന്ന് ചൈന


ദക്ഷിണ ചൈനാ കടലിൽ പതിവ് നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഹിയാങ്ങ് ഡിഷി 8 എത്തിയതെന്നും ഒരു തലത്തിലുള്ള സംഘർഷവും നിലവിലില്ലെന്നും ചൈന അവകാശപ്പെടുന്നു. എന്നാൽ സംഭവത്തോട് മലേഷ്യൻ അധികൃതരുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. നിങ്ങൾ പരാമർശിക്കുന്ന തരത്തിലുള്ള സംഘർഷവും ദക്ഷിണ ചൈനാ കടലിൽ ഇല്ലെന്നാണ് റോയിറ്റേഴ്സിന് അയച്ച ഫാക്സ് സന്ദേശത്തിൽ ചൂണ്ടിക്കാണിക്കുന്നത്. ദക്ഷിണ ചൈനാ കടലിലെ രണ്ട് കൃത്രിമ ദ്വീപുകളിലായി ചൈന ണ്ട് ഗവേഷണ കേന്ദ്രങ്ങളും ആരംഭിച്ചിരുന്നു. ഫിയറി ക്രോസ്, സുബി റീഫ്സ് എന്നിങ്ങനെ രണ്ട് കൃത്രിമ ദ്വീപുകളാണ് ഇവിടെയുള്ളത്. ഫിലിപ്പൈൻസ് അവകാശമുന്നയിക്കുന്ന പ്രദേശം കൂടിയാണിത്.

ആശയവിനിമയം തുടരുന്നു

ആശയവിനിമയം തുടരുന്നു


ദക്ഷിണ ചൈനാ കടലിലുള്ള ചൈനീസ് നാവികസേനയുമായി ഈ ആഴ്ച സംസാരിച്ചതായാണ് യുഎസ്എസ് അമേരിക്ക എക്സ്പെഡിഷണറി സ്ട്രൈക്ക് ഗ്രൂപ്പ് കമാൻഡർ റിയർ അഡിമിറൽ ഫ്രഡ് കാച്ചർ വ്യക്തമാക്കിയത്. ഞങ്ങളുടെ എല്ലാത്തരം ആശയനിവിനിമയങ്ങളും സുരക്ഷിതവും പ്രൊഫഷണലുമ്യും കാച്ചൽ ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ യുദ്ധക്കപ്പൽ നിലയുറപ്പിച്ചിട്ടുള്ള കൃത്യമായ സ്ഥലത്തെക്കുറിച്ച് ഷെഗ്മാൻ വ്യക്തമാക്കിയിട്ടില്ല. ഹയാങ് ഷിദി 8നും പെട്രോനാക്സിനും സമീപത്തായാണ് യുദ്ധക്കപ്പലുകളുടെ സ്ഥാനമെന്നും പറയപ്പെടുന്നുണ്ട്. അതിനൊപ്പം തങ്ങൾക്ക് ഇതേക്കുറിച്ച് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Two US warship in South China Sea, China denies stadoff in disputed land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X