വനിതാ ക്രിക്കറ്റ് താരങ്ങള്‍ വിവാഹം കഴിച്ചു! ആഘോഷമാക്കി ഏറ്റെടുത്ത് ആരാധകര്‍
ന്യൂസിലെന്‍റ് ക്രിക്കറ്റ് താരമായ ഹെയ്ലേ ജെന്‍സനും ഓസ്ട്രേലിയില്‍ താരമായ നിക്കോല ഹാന്‍ക്കും വിവാഹിതരായി. ഓസ്ട്രേലിയന്‍ ബിഗ്ബാഷ് ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സ്റ്റാര്‍സ് ആണ് ദമ്പതികളുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്തയ്ക്കൊപ്പം ദമ്പതികളുടെ ചിത്രങ്ങളും ക്ലബ്ബിന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

'നമ്മുടെ ടീം അംഗമായ സ്റ്റാര്‍ ബൗളര്‍ നിക്കോളാ ഹാന്‍കുക്കിനും പങ്കാളി ഹെയ്ലേ ജെന്‍സനും ടീം ഗ്രീനിന്‍റെ അഭിനന്ദനങ്ങള്‍' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. ഹെയ്ലേയും നിക്കോളയും തമ്മില്‍ ഏറെ നാളായി പ്രണയത്തില്‍ ആയിരുന്നു.
2013 മുതല്‍ ന്യൂസിലാന്‍റില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാണ്. ഓസ്ട്രേലിയയിലും സ്വവര്‍ഗ വിവാഗത്തിന് നിയമ സാധുതയുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ സ്വവര്‍ഗ വിവാഹം കഴിക്കുന്ന മൂന്നാമത്തെ താര ദമ്പതികളാണ് ഇരുവരും. സൗത്ത് ആഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീം കാപ്റ്റനായ ഡെയ്ന്‍ വാന്‍ നികേര്‍ക്കും ടീം അംഗം മറിസാനേയും കഴിഞ്ഞ വര്‍ഷം വിവാഹിതരായിരുന്നു. ന്യൂസ്ലാന്‍റ് ടീം അംഗങ്ങളായ ആമി സാറ്റര്‍ത്വൈറ്റും ലീ തഹൂഹുവുമാണ് സ്വവര്‍ഗ വിവാഹം കഴിച്ച ആദ്യ താരങ്ങള്‍.
From #TeamGreen, congratulations to Stars bowler Nicola Hancock who married her partner Hayley Jensen last weekend! 💍 pic.twitter.com/QvWb7Ue0Qx
— Melbourne Stars (@StarsBBL) 18 April 2019












Click it and Unblock the Notifications