ബോയ് ഫ്രണ്ട് ഇല്ല; രണ്ടു വയസ്സുകാരി പൊട്ടിക്കരയുന്നു ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ....
സങ്കടം സഹിക്കാന്‍ വയ്യാതെ കെനടി എന്ന രണ്ടു വയസ്സുകാരി പൊട്ടിക്കരഞ്ഞപ്പോള്‍ ഈ ലോകം മുഴുവന്‍ അത് കണ്ടു ചിരിച്ചു.
വലിയ ആഗ്രഹമൊന്നും ഇവള്‍ക്കില്ല; ഒരു ബോയ് ഫ്രണ്ട് മാത്രം മതി. ആളെ കണ്ടുപിടിച്ച് നേരം കളയാനും കെനഡി തയ്യാറല്ല, അതും റെഡിയാണ്. അങ്കിളിന്റെ ഫ്രണ്ടാണ് കഥയിലെ നായകന്‍.

അച്ഛനാണ് ഇപ്പോള്‍ വില്ലന്‍. ആഗ്രഹം നിരസ്സിക്കുക മാത്രമല്ല, അമ്പതു വയസ്സു കഴിഞ്ഞാല്‍ മാത്രെ ബോയ് ഫ്രണ്ട് വേണ്ടൂ എന്ന രസിക്കന്‍ ഉത്തരം കെനഡിക്ക് അത്ര രസിച്ചില്ല. കയ്യില്‍ കിട്ടിതെല്ലാം വലിച്ചെറിഞ്ഞ് കരയാന്‍ തുടങ്ങി.
കരച്ചില്‍ നിര്‍ത്താതെ ആയപ്പോഴാണ് അമ്മ കാര്യം അറിയുന്നത്. കരഞ്ഞു തീരും മുമ്പേ വീഡിയോ എടുത്ത് നെറ്റിലിട്ടു. ആരു ചിരിക്കാതിരിക്കും ഈ കരച്ചില്‍ കണ്ടാല്‍.....












Click it and Unblock the Notifications