കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച്‌ വിയറ്റ്‌നാം; 36 മരണം

Google Oneindia Malayalam News

ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച്‌ വിയറ്റനാം . കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടതായും 50ഓളം പേരെ കാണായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന്‌ മണ്ണിടിഞ്ഞും, ബോട്ടുകള്‍ തകര്‍ന്നും വലിയ നാശ ന്‌ഷ്ടങ്ങളാണ്‌ ഉണ്ടായത്‌. ഏകദേശം വിയറ്റ്‌നാമിലെ 1.7 മില്യന്‍ ജനങ്ങളെ കൊടുങ്കാറ്റ്‌ ബാധിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷത്തിനിടെ വിയറ്റ്‌നാമിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ്‌ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന്‌ വിയറ്റ്‌നാം അധികൃതര്‍ പറയുന്നു.വിയറ്റ്‌നാമിലെ മധ്യഭാഗത്തുള്ള മൂന്ന്‌ ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.നാല്‍പ്പതിലധികം പേര്‍ ഇവിടെ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്‌.

മണ്ണിടച്ചിലുണ്ടായ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിയറ്റ്‌നാം ഉപപ്രധാനമന്ത്രി തിന്‍ ദിന്‍ ഡങ്‌ ദുരന്ത മുഖത്തേക്ക്‌ കൂടുതല്‍ സൈന്യത്തെ അയക്കാനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി. ഹെലികോപ്‌റ്ററും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച്‌ ദുരന്തമുഖത്തേക്ക്‌ പരമാവധി വേഗത്തില്‍ എത്തിച്ചേരാനാണ്‌ ഉപപ്രധാന മന്ത്രിയുടെ നിര്‍ദേശം. കൊടുങ്കാറ്റില്‍പ്പെട്ട്‌ മത്സ്യ ബന്ധനത്തിനുപോയ 12 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. 14 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്‌. ദിുരന്തത്തില്‍പ്പെട്ട നാല്‍പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വസ കേന്ദ്രങ്ങലിലേക്ക്‌ മാറ്റി. കൂടുതല്‍ ദുരന്തം ഒഴിവാക്കാന്‍ രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ അടച്ചിട്ടതായും വിയറ്റ്‌നാം അധികൃതര്‍ അറിയിച്ചു.

typhoon

മണ്ണിനടിയില്‍പ്പെട്ട്‌ വലിയ പരിക്കുകളോടെ നിരവധി പേരെയാണ്‌ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്‌. രാജ്യത്ത്‌ അങ്ങോളം ഇങ്ങോളം നിരവധി റോഡുകളും വീടുകളും തകര്‍ന്നു. വിവധയിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചില ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു പോയതായായും വാര്‍ത്തകള്‍ ഉണ്ട്‌. ഏകദേശം 56,000 ത്തോളം വീടുകള്‍ തകര്‍ന്നതായാണ്‌ പുറത്ത്‌ വരുന്ന കണക്കുകള്‍. ചുഴലിക്കാറ്റില്‍ മൂന്നിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ കനത്ത നാശനഷ്ടം സംഭവിച്ച ക്വങ്‌ നാം പ്രവശ്യയില്‍ ഒരു മാസം മുന്‍പുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 136 പേരാണ്‌ മരമണപ്പെട്ടത്‌. ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമങ്ങള്‍ നടത്തുന്നതായും. ആളുകള്‍ പരിഭ്രാന്തരാകാതെ സര്‍ക്കാരുമായി സഹകരിക്കണമെന്നും ഉപ പ്രധാന മന്ത്രി ജനങ്ങളോട്‌ അപേക്ഷിച്ചു. മണ്ണുമാന്തല്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട യന്ത്ര സമവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്‌നാമിനു പുറമേ ഫിലിപ്പൈന്‍സിലും ചുഴലിക്കാറ്റ്‌ നാശ നഷ്ടം വിതച്ചു. ഫിലിപ്പൈന്‍സില്‍ 19 പേരാണ്‌ ചുഴലിക്കറ്റില്‍ മരണപ്പെട്ടത്‌.

English summary
Typhoon destroyed Vietnam all around, 36 people killed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X