കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാനെ പിടിച്ചുകുലുക്കി 'ജെബി'... സുനാമിയിലും കുലുങ്ങാത്തവർ ശരിക്കും അടിപതറി; കാൽ നൂറ്റാണ്ടിനിടെ...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ജപ്പാനിൽ നാശം വിതച്ച് ജെബി | Oneindia Malayalam

ടോക്യോ: കേരളം പ്രളയക്കെടുതിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് സഹായം ചെയ്യാന്‍ സന്നദ്ധരായവര്‍ ആണ് ജപ്പാന്‍. രണ്ട് അണ്വായുധ ആക്രമണങ്ങളും ഒരുപാട് സുനാമികളും ഭൂചലനങ്ങളും മറികടന്നവരാണ് ജപ്പാന്‍കാര്‍.

കേരളത്തെ പ്രളയത്തില്‍ മുക്കിയത് 'ഹംഗ്രി വാട്ടര്‍'... 'വിശന്നു പാഞ്ഞ' വെള്ളം എല്ലാം തകർത്തെറിഞ്ഞു...കേരളത്തെ പ്രളയത്തില്‍ മുക്കിയത് 'ഹംഗ്രി വാട്ടര്‍'... 'വിശന്നു പാഞ്ഞ' വെള്ളം എല്ലാം തകർത്തെറിഞ്ഞു...

ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

എന്നാല്‍ ഇപ്പോള്‍ ജപ്പാന്‍ പോലും അടിപതറി. അത് സുനാമിയിലോ ഭൂചലനത്തിലോ ആയിരുന്നില്ല. കൊടുങ്കാറ്റില്‍ ആയിരുന്നു എന്ന് മാത്രം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ജപ്പാന്‍ നേരിട്ട ഏറ്റവും വലിയ കൊടുങ്കാറ്റ് ദുരന്തം ആണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

ജെബി എന്ന് പേരിട്ടിട്ടുള്ള ചുഴലിക്കൊടുങ്കാറ്റ് ജപ്പാനെ ആകെ തകിടം മറിച്ചിരിക്കുകയാണ്. ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ കനത്ത കാശനഷ്ടം ആണ് സൃഷ്ടിച്ചിട്ടുള്ളത്. ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി ഇനി ഭയക്കുന്നത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഒക്കെ ആണ്.

ജെബി ചുഴലിക്കൊടുങ്കാറ്റ്

ജെബി ചുഴലിക്കൊടുങ്കാറ്റ്

ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയെ ആകെ തകര്‍ത്തുകൊണ്ടാണ് ജെബി ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം നേരത്തേ തന്നെ ഒരുക്കിയിരുന്നെങ്കിലും അതിനെയെല്ലാം വെല്ലുന്ന തരത്തിലാണ് കാറ്റടിച്ചത്. അത്രയേറെ നാശനഷ്ടങ്ങളും ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞു. ഇപ്പോഴും ആളുകളോട് ജാഗരൂഗരായി ഇരിക്കാന്‍ ആണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ക്യോട്ടോ, ഒസാകാ നഗരങ്ങള്‍

ക്യോട്ടോ, ഒസാകാ നഗരങ്ങള്‍

ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളക് ക്യോട്ടോ, ഒസാകാ നഗരങ്ങളില്‍ ആണ്. ഇവിടങ്ങളില്‍ എല്ലാ ഗതാഗത സംവ്ധാനങ്ങളും താറുമാറായിരിക്കുകയാണ്. ഒസാകാ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഒസാകാ വിമാനത്താവളത്തില്‍ കുടങ്ങിയത്. ഇവരെ പിന്നീട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.

ഇനി ഭയം പ്രളയം, മണ്ണിടിച്ചില്‍

ഇനി ഭയം പ്രളയം, മണ്ണിടിച്ചില്‍

കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. എന്നാല്‍ ചുഴലിക്കൊടുങ്കാറ്റിന്റെ ബാക്കിയായി അതി ശക്തമായ മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ട്. കനത്ത മണ്ണിടിച്ചിലും ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ഇക്കാര്യത്തില്‍ കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 മരണം 9 മാത്രം

മരണം 9 മാത്രം

പുറത്ത് വന്ന കണക്കുകള്‍ പ്രകാരം ഒമ്പത് മരണങ്ങള്‍ ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 12 ലക്ഷം ജനങ്ങള്‍ക്കാണ് സുരക്ഷയുടെ ഭാഗമായി ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. മുപ്പതിനായിരത്തോളം ആളുകള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

ശക്തമായ സംവിധാനം

ശക്തമായ സംവിധാനം

ദുരന്തങ്ങള്‍ നേരിടുന്നതിന് ശക്തമായ സംവിധാനങ്ങള്‍ ഉള്ള രാജ്യമാണ് ജപ്പാന്‍. ഭൂചലനവും സുനാമിയും എല്ലാം അവിടെ പതിവ് സംഭവങ്ങളാണ്. എന്നാല്‍ ജെബി ചുഴലിക്കൊടുങ്കാറ്റ് പോലൊന്ന് കഴിഞ്# 25 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഉണ്ടായിട്ടുള്ളത്. പടിഞ്ഞാറന്‍ മേഖലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം അടഞ്ഞു കിടക്കുകയാണ്.

English summary
At least nine people have been reported killed by Typhoon Jebi, the worst storm to hit Japan in 25 years. Jebi has left a trail of destruction across the west of the country, hitting major cities like Kyoto and Osaka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X