കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യർ പറക്കുന്നു... മേല്‍ക്കൂരയ്ക്ക് മുകളിൽ വരെ കടൽ, വാഹനങ്ങൾ ആകാശത്ത്! ലോകം ഞെട്ടുന്ന കാഴ്ചകൾ

Google Oneindia Malayalam News

Recommended Video

cmsvideo
മേല്‍ക്കൂരയ്ക്ക് മുകളിൽ വരെ കടൽ! | Oneindia Malayalam

മനില: കേരളത്തില്‍ വലിയ പ്രളയം ഉണ്ടായിട്ട് ഒരു മാസം പൂര്‍ത്തിയാകുന്നതേയുള്ളൂ. അതിന് ശേഷം അമേരിക്കയില്‍ ഫ്‌ലോറെന്‍സ് ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങള്‍ വിതച്ചു. ചുഴലിക്കാറ്റും അതിനെ തുടര്‍ന്നുണ്ടായ പ്രളയവും നോര്‍ത്ത്, സൗത്ത് കരോലിനകളിലും ജോര്‍ജ്ജിയയിലും നാശം വിതച്ചിരുന്നു.

അതിന് ശേഷം ആണ് ഫിലിപ്പീന്‍സിലും ചൈനയിലും ആഞ്ഞടിച്ചുകൊണ്ട് മങ്ഘൂട്ട് ചുഴലിക്കാറ്റ് എത്തിയത്. കേരളത്തലെ പ്രളയവും അമേരിക്കയിലെ ഫ്‌ലോറെന്‍സും ഒന്നും മങ്ഘൂട്ടിന് മുന്നില്‍ ഒന്നും അല്ലെന്ന് പറയേണ്ടി വരും. അത്രയും രൂക്ഷമായാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്.

വലിയ കെട്ടിടങ്ങള്‍ ആടിയുലയുന്നതും വാഹനങ്ങള്‍ പറന്നുപോകുന്നതും എല്ലാം ആരേയും ഞെട്ടിക്കും. വലിയ വാഹനങ്ങള്‍ വരെ പാറിപ്പോകുമ്പോള്‍ പിന്നെ മനുഷ്യരുടെ കാര്യം പ്രത്യേകം പറയണോ...

മങ്ഘൂട്ട് ചുഴലിക്കാറ്റ്

മങ്ഘൂട്ട് ചുഴലിക്കാറ്റ്

ഫിലിപ്പീന്‍, ഹോങ്കോങ്, ചൈന എന്നിവിടങ്ങളിലാണ് മങ്ഘൂട്ട് ചുഴലിക്കാറ്റ് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസമായി വലിയ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് സൃഷ്ടിക്കുന്നത്. ഫിലിപ്പീന്‍സില്‍ ഒരുപാട് പേരുടെ ജീവനും കവര്‍ന്നുകഴിഞ്ഞു മങ്ഘൂട്ട്.

ചൈനയിലേക്ക്

ചൈനയിലേക്ക്

ഫിലിപ്പീന്‍സില്‍ ആയിരുന്നു കാറ്റ് തുടങ്ങിയത്. അതിന് ശേഷം ഹോങ്കോങ്ങിലും കനത്ത നാശം വിതച്ചു. ഇപ്പോള്‍ കാറ്റ് ചൈനയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഫിലിപ്പീന്‍സില്‍ മാത്രം 54 പേര്‍ കൊല്ലപ്പെട്ടു.

25 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു

ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമായതോടെ ചൈന ശക്തമായ മുന്‍കരുതല്‍ നടപടികള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. 24.5 ലക്ഷം ആളുകളെയാണ് ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ നിന്ന് മാത്രം മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇരുപതിനായിരത്തോളം ദുരിതാശ്വാസ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്.

എടുത്തെറിയുന്ന കാറ്റ്

വലിയ മരങ്ങളേയും വാഹനങ്ങളേയും വരെ എടുത്തെറിയാന്‍ ശക്തമായ കാറ്റാണ് മങ്ഘൂട്ട്. ഇതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആരേയും ഞെട്ടിപ്പിക്കുന്നവയാണ് ഇവ.

ആടിയുലയുന്ന കെട്ടിടങ്ങള്‍

ഹോങ്കോങില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ ഒരുപാടുണ്ട്. ഫിലിപ്പീന്‍സിലും ഉണ്ട് ഇത്തരം കെട്ടിടങ്ങള്‍. ശക്തമായ കാറ്റില്‍ ഇത്തരം കെട്ടിടങ്ങള്‍ പോലും ആടിയുലഞ്ഞു എന്നറിഞ്ഞാല്‍ ഊഹിക്കാമല്ലോ സ്ഥിതി വിശേഷം.

കടല്‍ ഇരച്ചുകയറി

കടല്‍തീരങ്ങളും വലിയ ആശങ്കയില്‍ തന്നെ ആയിരുന്നു. മീറ്ററുകള്‍ ഉയരത്തിലാണ് പലയിടത്തും തിരമാലകള്‍ അടിച്ചുകയറിയത്. തീരമേഖലയില്‍ ഒരുപാട് വീടുകള്‍ നശിക്കുകയും ചെയ്തു.

കൊടുംമഴയും വെള്ളപ്പൊക്കവും

കൊടുംമഴയും വെള്ളപ്പൊക്കവും

കൊടുങ്കാറ്റിനെ തുടര്‍ന്ന് അതിശക്തമായ മഴയും ഉണ്ട്. ഫിലിപ്പീന്‍സിലും ഹോങ്കോങിലും പലയിടത്തും വെള്ളപ്പൊക്കവും ഉണ്ടായി. ഫിലിപ്പീന്‍സില്‍ മണ്ണിടിച്ചിലില്‍ പെട്ട് ഒരുപാട് പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Typhoon Mangkhut hits Philippines, Hong Kong and China- Videos
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X