Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിനെതിരെ ഉടന്‍ കരയുദ്ധം ഉണ്ടാകുമോ? ഓയില്‍ ടാങ്കറുകള്‍ ലക്ഷ്യമാക്കി യുഎസ് ആക്രമണം

വാഷിംഗ്ടണ്‍: പാരിസ് ആക്രമണത്തിന് പിന്നാലെ ഐസിസിനെതിരായ വ്യോമാക്രമണം ശക്തമാക്കി അമേരിയ്ക്ക. ഐസിസിന്റെ ഓയില്‍ ടാങ്കറുകള്‍ക്കും ട്രക്കുകള്‍ക്കും നേരെ ശക്തമായ വ്യോമാക്രമണമാണ് അമേരിയ്ക്ക നടത്തുന്നത്. നിലവില്‍ ഐസിസിനെതിരെ വ്യോമാക്രമണം നടത്തുന്ന രാജ്യങ്ങളൊന്നും തന്നെ കരയുദ്ധം പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ അധികം വൈകാതെ അത്തരമൊരു സാഹചര്യത്തിലേയ്ക്കും കാര്യങ്ങള്‍ എത്തിയേക്കാം.

എണ്ണക്കടത്തിന് വേണ്ടി ഐസിസ് ഉപയോഗിയ്ക്കുന്ന 500 ടാങ്കറുകളാണ് അമേരിയ്ക്ക കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. കരിഞ്ചന്തയില്‍ എണ്ണ വില്‍ക്കുന്നത് ഐസിസിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ്. പ്രതിദിനം ഒരു മില്യണ്‍ ഡോളറിന്റെ വരുമാനം ഐസിസിന് നഷ്ടമാകുന്ന തരത്തിലാണ് ട്രക്കുകള്‍ക്ക് നേരെ അമേരിയ്ക്ക ആക്രമണം നടത്തിയത്.

ISIS

അമേരിയ്ക്കയുടെ വ്യോമാക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റു. ഐസിസിനെതിരെ ഫ്രാന്‍സും വ്യോമാക്രമണം ശക്തമാക്കി. സിറിയയില്‍ ഐസിസിനെതിരെ 42 ക്രൂയിസ് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്. ഐസിസ് കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് ആക്രമണം വ്യാപിപ്പിച്ചാല്‍ സിറിയയിലും ഇറാഖിലും കരയുദ്ധത്തിനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+