കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനാക്രൈ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയ, സഹായിച്ചത് മറ്റു ചിലർ, വെളിപ്പെടുത്തലുമായി യുഎസ്

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൻ: ലോക രാജ്യങ്ങളെ മുൾമുനയിലാക്കിയ വാനാക്രൈ ആക്രമണത്തെ കുറിച്ചു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്ക. ലോകമെമ്പാടുമുള്ള കംപ്യൂട്ടർ ശ്യംഖലയെ ബാധിച്ച സൈബർ ആക്രമണത്തിനു പിന്നിൽ ഉത്തരകൊറിയയാണെന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് ടോം ബോസേർട്ട് . കഴിഞ്ഞ വർഷം ഉത്തരകൊറിയയുടെ സൈബർ ആക്രമണത്തിലൂടെ 150 ലേറെ രാജ്യങ്ങളുടെ 3000,000 പരം കംപ്യൂട്ടറുകളെ തകരാറിലാക്കിയിരുന്നു. ഈ ആക്രമണത്തിലൂടെ ബില്യൺ കണക്കിന് ഡോളറുകളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ബൊസെർട്ട് പറഞ്ഞു, വാൾ സ്ട്രീറ്റ് ജേർണൽ പത്രത്തിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഫഹദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച; അമലയേയും ഫഹദിനെയും ഇന്ന് ചോദ്യം ചെയ്തേക്കുംഫഹദിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച; അമലയേയും ഫഹദിനെയും ഇന്ന് ചോദ്യം ചെയ്തേക്കും

wannacry

വാനക്രൈ ആക്രമണം നടന്ന് വർഷം ഒന്നാകുമ്പോഴാണ് ഉത്തരകൊറിയയ്ക്കെതിരെ ആരോപണവുമായി അമേരിക്ക രംഗത്തെത്തുന്നത്. കൂടാതെ ഇതാദ്യമായാണ് വാനക്രൈ ആക്രമണവുമായി ബന്ധപ്പെട്ട ആരോപണവുമായി അമേരിക്ക രംഗത്തെത്തുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരകൊറിയയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് തോമസ് ബോസെർട്ട് പറയുന്നു. ആക്രമണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഉത്തരകൊറിയയ്ക്കാണെന്നും കൂടാതെ രാജ്യത്തിന്റെ സൈബർ മേഖലയിലെ സ്വാധീനം കുറയ്ക്കാൻ അമേരിക്ക സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അമേരിക്കയുടെ ആരോപണത്തിനെതിരെ ഉത്തരകൊറിയ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ആർകെ നഗറിൽ ഇന്ന് കലാശക്കൊട്ട്! പെരുമാറ്റ ചട്ടംലംഘിച്ചാൽ പണികിട്ടും, കോടതിയുടെ നിർദ്ദേശമിങ്ങനെ...ആർകെ നഗറിൽ ഇന്ന് കലാശക്കൊട്ട്! പെരുമാറ്റ ചട്ടംലംഘിച്ചാൽ പണികിട്ടും, കോടതിയുടെ നിർദ്ദേശമിങ്ങനെ...

 ഉത്തരകൊറിയ്ക്ക് വേണ്ടി ആക്രമണം നടത്തിയ് ഇവർ

ഉത്തരകൊറിയ്ക്ക് വേണ്ടി ആക്രമണം നടത്തിയ് ഇവർ

കഴിഞ്ഞ കുറെ നാളുകളായി ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള മോശമായ പ്രവർത്തനങ്ങളാണ് ഉണ്ടാകുന്നതെന്ന് ടോം പറഞ്ഞിരുന്നു. ഉത്തരകൊറിയ്ക്ക് വേണ്ടി സൈബർ ആക്രമണം നടത്തിയത് ലാസറസ് ഗ്രൂപ്പാണെന്നും ബോസോർട്ട് വ്യക്തമാക്കി. ഉത്തരകൊറിയയുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കില്ലെന്നും ടോം പറഞ്ഞു.

 ഉത്തരകൊറിയയ്ക്ക് നേരെ വിരൽ ചൂണ്ടാൻ മറ്റോരു കാരണം

ഉത്തരകൊറിയയ്ക്ക് നേരെ വിരൽ ചൂണ്ടാൻ മറ്റോരു കാരണം

ഉത്തരകൊറിയയുടെ മാൽവെയർ ഫാക്ടറിയായ ലസാറസാണ് അന്ന് സോണി പിക്ചേഴ്സിനെ ആക്രമിച്ചത്. റിലീസ് ചെയ്യാനായുള്ള സിനിമകളടക്കം ഹാക്ക് ചെയ്തത് ലസാറസാണ്. ഉത്തരകൊറിയയ്ക്ക് സോണിയോട് വിരോധം തോന്നിയിരുന്ന സമയത്താണ് ഇത്തരത്തിലുളള സൈബർ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്.

ഉന്നിനെ പരിഹസിച്ചു കൊണ്ടുള്ള സിനിമ

ഉന്നിനെ പരിഹസിച്ചു കൊണ്ടുള്ള സിനിമ

ഉത്തരകൊറിയൻ എകാധിപതി കിങ് ജോങ് ഉന്നിനെ പരിഹസിച്ചുകൊണ്ടുള്ള സിനിമ സോണി നിർമ്മിച്ചിരുന്നു. ഇന്റർവ്യൂ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുൻപാണ് സോണിക്കു നേരെ സൈബർ ആക്രമണം ഉണ്ടായത്. ഇത് ഉത്തരകൊറിയയ്ക്ക് മേൽ സംശയം ശക്തിപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്. ബാക്കിയുള്ള രാജ്യങ്ങൾക്കു പുറമേ ഉത്തരകൊറിയയുടെ മുഖ്യ എതിരാളിയായ ദക്ഷിണ കൊറിയയേയും ലസാറാസ് ആക്രമിച്ചിരുന്നു. ഇത് സംശയം ബലപ്പെടുത്താൻ മറ്റൊരു കാരണമാകുന്നുണ്ട്.

ചൈനയ്ക്ക് പേരുദോഷം

ചൈനയ്ക്ക് പേരുദോഷം

വാനക്രൈ ആക്രമണത്തിനു പിന്നിൽ ചൈനയാണെന്നു തരത്തിലുള്ള ആരോപണങ്ങൾ ആദ്യം പുറത്തു വന്നിരുന്നു. സൈബർ സുരക്ഷാസ്ഥാപനമായ ഫ്ലാഷ്പോയിന്റിലെ ഉദ്യോഗസ്ഥരാണ് ചൈനയ്ക്ക് നേരെ ആരോപണം ഉന്നയിച്ചത്. സൈബർ ആക്രമണം ഉണ്ടായ കംപ്യൂട്ടറുകളിൽ മോചന ദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൈനയ്ക്ക് നേരെ ആരോപണം ഉന്നയിച്ചത്.

 ചൈനയെ ഉത്തരകൊറിയ കരുവാക്കി

ചൈനയെ ഉത്തരകൊറിയ കരുവാക്കി

വിവിധ രാജ്യങ്ങളിലായി 28 ഭാഷയിലാണ് അന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശം വന്നത്. ഇതിൽ ചൈനീസ് ഭാഷയിൽ മാത്രമാണ് കൃത്യമായ വ്യാകരണങ്ങൾ പാലിച്ചിട്ടുളളത്. കൂടാതെ ഇംഗ്ലീഷ് , ചൈനീസ് ഭാഷകളൊഴികെ ബാക്കിയെല്ലാം കംപ്യൂട്ടർ ഉപയോഗിച്ച് പരിഭാഷപ്പെടുത്തിയതുമാണ്. കൂടാതെ ഇംഗ്ലീഷ് സന്ദേശത്തിൽ പിഴവുകളുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാൽ ചൈനീസ് ഭാഷയിൽ അത്തരത്തിലുളള പിഴവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചൈനീസ് ഭാഷ നന്നായി ഉപയോഗിക്കുന്ന ആരെങ്കിലുമാകാം ഇതിനു പിന്നിലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

English summary
The Trump administration has publicly blamed North Korea for unleashing the so-called WannaCry cyber attack that crippled hospitals, banks and other companies across the globe earlier this year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X