കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖജനാവ് കത്തിച്ചാമ്പലായി, ഐസിസിന്റെ തകര്‍ച്ച തുടങ്ങിയോ? ഇതു വെറും യുഎസിന്റെ സാമ്പിള്‍ മാത്രം...

  • By Siniya
Google Oneindia Malayalam News

വാഷിങ്ടണ്‍: ഐസിസ് നേരെ യുഎസിന്റെ ആക്രമണം. ഇറാഖിലെ ഐസിസ് പണം സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് യു എസ് സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്.യുദ്ധ ആവശ്യങ്ങള്‍ക്കും മറ്റുമായി സൂക്ഷിച്ചിരിക്കുന്ന കറന്‍സികളാണ് കത്തി നശിച്ചത്.

ഇതേ സമയം എത്ര കോടി കറന്‍സിയാണ് കത്തി നശിച്ചതെന്ന് വ്യക്തമായിട്ടില്ല. മൊസോളിലും, ഇറാഖിലെ മറ്റു ഭാഗത്തുമാണ് ഞായറാഴ്ച ആക്രമണം നടത്തിയത്. എന്നാല്‍ ഏതു തരം കറന്‍സിയാണ് കത്തിനശിച്ചതെന്നും വ്യക്തമല്ല.

attack

ജനവാസ മേഖലയായതിനാല്‍ യു എസ് സൈന്യം ദിവസങ്ങളായി നിരീക്ഷിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്. ആളൊഴിഞ്ഞ സമയത്താണ് ആക്രമണം നടത്തിയതെന്ന് യു എസ് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ സാധാരണക്കാരായ ഏഴുപേര്‍ കൊല്ലപ്പെട്ടു.

സ്വന്തം മേഖലയില്‍ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന് ഐസിസിന്റെ ലക്ഷ്യത്തെയാണ് യു എസ് വ്യോമാക്രണത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് ഐസിസിന്റെ എണ്ണ ട്രക്കുകളും യു എസ് ആക്രമിച്ചിരുന്നു.

English summary
U.S. bombs 'millions' in ISIS currency holdings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X