കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിനെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ്; നടപടിക്രമങ്ങള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: യുഎസ് അതിക്രമത്തിന് എല്ലാ ഒത്താശയും ചെയ്‌തെന്ന ആരോപണം നിലനില്‍ക്കെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ആരംഭിച്ചു. പ്രസിഡന്റിന് എതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സഭ ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് കലാപത്തിന് പ്രേരിപ്പിക്കുക എന്ന പ്രമേയത്തിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇതിന് ശേഷമാണ് വോട്ടെടുപ്പ് നടക്കുക.

trump

അമേരിക്കയുടെ ചരിത്രത്തില്‍ രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിടുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്. ജനപ്രതിനിധി സംഭയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണ്. അതേസമയം, ഇന്ന് ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായാലും ട്രംപിന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാകാനാകും. അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടണമെങ്കില്‍ സെനറ്റിന്റെ നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. സെനറ്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. റിപ്പബ്ലിക്ക് അംഗങ്ങള്‍ കൂടി പിന്തുണച്ചാല്‍ മാത്രമാണ് സെനറ്റില്‍ ട്രംപിനെതിരെ കുറ്റം ചുമത്താന്‍ സാധിക്കുകയുള്ളൂ.

അതേസമയം, ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയാണ് ചെയ്തത്. ഈ പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചപ്പോള്‍ 233 അംഗങ്ങളാണ് ഇംപീച്ച്മെന്റ് നീക്കത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. 205 അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു.

എന്നാല്‍ ഭരണഘടനയിലെ ഇരുപത്തിയഞ്ചാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കം ചെയ്യില്ലെന്ന് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് സ്പീക്കര്‍ നാന്‍സി പെലോസിക്ക് മൈക്ക് പെന്‍സ് കത്തയച്ചു. ഇംപീച്ച്മെന്റ് നടപടികള്‍ ഒഴിവാക്കണമെന്നും സമാധാനപരമായ അധികാര കൈമാറ്റത്തില്‍ ശ്രദ്ധിക്കാനുമാണ് കത്തില്‍ മൈക്ക് പെന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെയാണ് ജനപ്രതിനിധി സഭയില്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുളള പ്രമേയം പാസ്സായിരിക്കുന്നത്.

ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കിഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം :ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരംശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയും യു.എ.ഇ സഹകരണം :ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കിഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കുന്നതിനുളള ഇംപീച്ച്‌മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസ്സാക്കി

ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി, പുതിയ നിയമം ഇങ്ങനെ...ഒമാന് പുതിയ കിരീടവകാശി; ഭരണാധികാരിയെ തിരഞ്ഞെടുക്കുന്ന നിയമം മാറ്റി, പുതിയ നിയമം ഇങ്ങനെ...

English summary
U.S. House of Representatives has begun proceedings to impeach outgoing President Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X