കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക്, യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാരും ലാപ്‌ടോപ് ഉപയോഗിക്കരുതെന്ന് യുഎസ്

റോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്കും യുഎസ് ലാപ്‌ടോപിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ലാപ്‌ടോപ് അടക്കമുള്ള ഇലക്ടോണിക്‌സ് സാധനങ്ങള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ്..

  • By Akhila
Google Oneindia Malayalam News

വാഷിങ്ടണ്‍: യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാര്‍ക്കും യുഎസ് ലാപ്‌ടോപിന് വിലക്ക് ഏര്‍പ്പെടുത്തിയേക്കും. ലാപ്‌ടോപ് അടക്കമുള്ള ഇലക്ടോണിക്‌സ് സാധനങ്ങള്‍ക്ക് വിമാനങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് അറിയിച്ചു.

യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, ഡെല്‍റ്റ എയര്‍ലൈന്‍സ് തുടങ്ങിയ വിമാനങ്ങളിലാണ് ലാപ്‌ടോപും മറ്റ് ഇലക്രോണിക് ഉപകരണങ്ങളുടെയും വിലക്ക് ബാധിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.

flight-us
കഴിഞ്ഞ മാര്‍ച്ചിലാണ് യുഎഇ, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ യുഎസ് ലാപ്‌ടോപിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ബ്രിട്ടനും ഇതേ നിലപാടാണ് സ്വീകരിച്ചത്.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വഴി ഐഎസ് വിമാനത്തില്‍ സ്‌ഫോടനത്തിന് ലക്ഷ്യമിടുന്നു എന്ന ഇന്റിലജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു വിമാനത്തില്‍ ലാപ്‌ടോപ് അടക്കമുള്ള ഉപകരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

English summary
U.S. likely to expand airline laptop ban to Europe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X