• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താന് ഉത്തരകൊറിയയുടെ അവസ്ഥ! പ്രത്യേകനിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി

 • By Ankitha
cmsvideo
  ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ ! കടുത്ത നിലപാടുമായി അമേരിക്ക

  വാഷിങ്ടൺ: പാകിസ്താതാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. സാമ്പത്തിക സഹായം നിർത്താലാക്കുന്നതിനു പിന്നാലെ രാജ്യത്തിനു മേൽ കുടുതൽ ഉപരോധം ചുമർത്താനാണ് അമേരിക്ക തയ്യാറാകുന്നത്. ജനങ്ങളുടെ മത സ്വാതന്ത്രം ഹനിക്കുന്നതിന്റെ പേരിൽ പ്രത്യേക നിരീക്ഷണപ്പട്ടികയിൽ( സിപിസി) പാകിസ്താനേയും ഉൾപ്പെടുത്താനാണ് നീക്കം.

  അമേരിക്ക ചതിച്ചത് തങ്ങളെ, 15 വർഷത്തെ കണക്കുകൾ പരിശോധിക്കാം, യുഎസിനെതിരെ പാകിസ്താൻ

  ഒരേ വർഷവും മതസ്വാതന്ത്ര്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധകൊടുക്കേണ്ട രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കാറുണ്ട്. ഇത്തവണ പട്ടിക പുനഃനിശ്ചയിച്ചതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ പറഞ്ഞു. മ്യാൻമാർ, ചൈന, എറിത്ര, ഉത്തരകൊറിയ, സുഡാൻ, സൗദി അറേബ്യ, തക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബാക്കിസ്ഥാൻ എന്നീ രാജ്യങ്ങളോടൊപ്പം പാകിസ്താനേയും പട്ടികയിൽ ചേർത്തിട്ടുണ്ട്.

  ആര്‍കെ നഗറിലെ വിജയം പണം കൊടുത്ത് വാങ്ങിയത്, ദിനകരനെ വിമര്‍ശിച്ച് കമല്‍ഹാസന്‍

  മതം മാറുന്നത് കുറ്റകരം

  മതം മാറുന്നത് കുറ്റകരം

  ഇഷ്ടമതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരിൽ ജനങ്ങളെ ഉപദ്രവിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇഷ്ട മത തിരഞ്ഞെടുക്തുന്നതിനും മതം മാറുന്നതിനും ചില രാജ്യത്തെ സർക്കാരുകൾ വിലക്കേർപ്പെടുത്തുന്നുണ്ട്. ചില മത വിശ്വാസങ്ങളെ അംഗീകരിക്കാനും സർക്കാർ മടക്കുന്നുണ്ടെന്നും അമേരിക്കൻ അഭ്യന്തര വകുപ്പ് വക്താവ് ഹെഥർ നൗവർട് പറഞ്ഞു.

  സിപിസി പട്ടിക

  സിപിസി പട്ടിക

  രാജ്യത്ത് സമാധാനവും പുരോഗതിയും ഉറപ്പാക്കണമെങ്കിൽ മാതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഓരേ രാജ്യങ്ങളിലേയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതിനു കൂടുതൽ ശ്രദ്ധ നൽകുനവാനാണ് സിപിസി പട്ടിക തയ്യാറാക്കുന്നത്. ഒട്ടേറെ രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം വളർത്താനുള്ള ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. ഇക്കാര്യത്തിൽ യുഎസ് പ്രതിജ്ഞബദ്ധരാണെന്നും ഹെഥർ വ്യക്തമാക്കി.

  പാകിസ്താനിൽ ഗുരുതര ചട്ടലംഘനം

  പാകിസ്താനിൽ ഗുരുതര ചട്ടലംഘനം

  പാകിസ്താനിൽ മതസ്വാതന്ത്ര്യയത്തിന്റെ കാര്യത്തിൽ ഗുരുതര ലംഘനമാണ് നടക്കുന്നത്. ഇതു സംബന്ധമായ മനുഷ്യാവകാശ കമ്മിഷന്റെ കത്ത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയ്ക്ക് ലഭിച്ചിരുന്നു. കൂടാതെ പാകിസ്താനേയും സിപിസി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശവും ഉണ്ടായിരുന്നു. 2002 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ‌ റിലീജ്യസ് ഫ്രീഡം പാകിസ്താനെക്കൂടി സിപിസി പട്ടികയിൽ ഉൾപ്പെടുത്താൻ യുഎസിനു നേരെ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു.

   ഗുരുതര ആരോപണം

  ഗുരുതര ആരോപണം

  ഇതിനും മുൻപ് പാകിസ്താനെതിരെ സമാന ആരോപണം ഉയർന്നു വന്നിരുന്നു. സർക്കാർ തലത്തിലും മതസംഘടനയുടെ നേതൃത്വത്തിലും ഏർപ്പെടുത്തുന്ന മതസംബന്ധമായ വിലക്കുകൾ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നായി 2017 ലെ ഒരു സർവെയിൽ കണ്ടെത്തിയിരുന്നു.

  English summary
  The U.S. State Department has placed Pakistan on a special watch list for “severe violations of religious freedom,” it said on Thursday, days after the White House said Islamabad would have to do more to combat terrorism to receive U.S. aid.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X