കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നിൽ... കാരണം വ്യക്തമാക്കി വൈറ്റ്ഹൗസ്

ജനവികാരം കണിക്കിലെടുത്താണ് അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തത്.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടൺ: ജറുസലേം വിഷയത്തിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്. ജനവികാരം കണിക്കിലെടുത്താണ് അമേരിക്കൻ പ്രസിഡന്റ് ഡെണാൾഡ് ട്രംപ് ഇത്തരത്തിലുള്ള ഒരു തീരുമാനമെടുത്തത്. കൂടാതെ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുകയാണെന്നു വൈറ്റ്ഹൗസ് വ്യക്തമാക്കി. ഡിസംബർ 7ാം തീയതിയാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ആഗോളതലത്തിൽ നിന്ന് രൂക്ഷ വിമർശനമാണ് നേരിടേണ്ടിവന്നത്.

trump

 യുഎസുമായി ചർച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ, എന്നാൽ അമേരിക്കയുടെ ആ ഡിമാന്റ് അംഗീകരിക്കില്ല... യുഎസുമായി ചർച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ, എന്നാൽ അമേരിക്കയുടെ ആ ഡിമാന്റ് അംഗീകരിക്കില്ല...

ലോകത്ത് സമാധാനനം പുനഃസ്ഥാപിക്കാൻ യുഎസ് പ്രതിജഞബദ്ധരാണ്. അതിനായുള്ള ചർച്ചകളുമായി മുന്നോട്ടു പോകുകയാണ്. ഇസ്രയേൽ ഫലസ്റ്റീൻ പ്രശ്നത്തിൽ എല്ലാവർക്കും അനുയോജ്യമായ തീരുമാനത്തിലെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.

തന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽതന്നെ പിന്തുണച്ചവരുടെ തിരോധാനത്തിനു പിന്നിൽ അണ്ണാഡിഎംകെ? ജീവന് ഭീഷണി, തുറന്ന് പറഞ്ഞ് വിശാൽ

ഇസ്രയേലിന്റെ തലസ്ഥാനം

ഇസ്രയേലിന്റെ തലസ്ഥാനം

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കി അംഗീകരിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ അവരുടെ രാജ്യതിർത്തി മാറ്റുകയോ മറ്റേതെങ്കിലും തരത്തിൽ പ്രവർത്തിക്കുയോ ചെയ്തിട്ടില്ല. നിലവിൽ തുടരുന്ന നയങ്ങൾക്കോ പാസ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ടോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡേവിഡ് എം. സാറ്റർഫീൽഡ് പറഞ്ഞു. എന്നാൽ നിലവിൽ മറ്റേതെങ്കിലും രാജ്യം എംബസി മാറ്റുന്നുണ്ടോയെന്ന ചോദ്യത്തിന് അതിനെപ്പറ്റി തനിക്ക് അറിയില്ലെന്നായിരുന്നു ഡാൻഡേഴ്സിന്റെ മറുപടി.

ഇസ്രയേലിന് മുൻതൂക്കം

ഇസ്രയേലിന് മുൻതൂക്കം

ജറുസലേമനിനെ തലസ്ഥാനമായി അംഗീകരിക്കുന്നതിലൂടെ ഇസ്രയേലിനാണ് യുഎസ് കൂടുതൽ മുൻതൂക്കം നൽകുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സെനറ്റർ ഡെവിഡ് പെർഡ്യൂ പറഞ്ഞു. ജൂതവിഭാഗക്കാരാണ് ജറുസലേമിൽ കൂടുതലുള്ളത്.സർക്കാരിന്റെ പ്രധാനപ്പെട്ട് ഓഫീസുകൾ സ്ഥിതിചെയ്യുന്നതിവിടെയാണ്. ഇസ്രയേലിന് എല്ലാവിധത്തിലുളള സഹായങ്ങളും നൽകുമെന്ന് ഡേവിഡ് അറിയിച്ചിട്ടുണ്ട്.

എംബസി മാറ്റി സ്ഥാപിക്കും

എംബസി മാറ്റി സ്ഥാപിക്കും

ജറുസലേമിനെ ഇസ്രയേസിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായി പ്രഖ്യാപിച്ചത് കൂടാതെ അമേരിക്കയുടെ എംബസി ജറുസലേമിലേയ്ക്ക് മാറ്റി സ്ഥാപിക്കുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതു സംബന്ധമായ നിർദേശം നൽകിയിരുന്നു. ടെൽ അവീവിലാണ് യുഎസ് എംബസി സ്ഥിതി ചെയ്യുന്നത്. അതേസമയം നിലവിൽ ഒരു രാജ്യത്തിനും ജറുസലേമിൽ എംബസികളില്ല.

നിലവിലെ സ്ഥിതി തന്നെ തുടരും

നിലവിലെ സ്ഥിതി തന്നെ തുടരും

ജറുസവേമിനെ ഇസ്രയേലിന്റെ തലസ്ഥാനാമാക്കി അംഗീകരിച്ചാലും നിലവിലെ സ്ഥിതി തന്നെ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. രണ്ട് പ്രത്യേക രാജ്യങ്ങളാകാനുളള ആഗ്രഹം ഇരു രാജ്യങ്ങൾക്കുമുണ്ടെങ്കിൽ യുഎസ് അതിനെ അംഗീകരിക്കും. കൂടാതെ അതിർത്തി ഉൾപ്പെടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കില്ലെന്നും യുഎസ് വ്യക്തമാക്കി. ക്രിസ്ത്യൻ, ജൂതൻ, മുസ്ലീം വി ഭാഗക്കാരുടെ പാവന ഭൂമിയായി ജറുസലോം ഇനിയും തുടരുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് മധ്യപൂർവേഷ്യ ഉടൻ സന്ദർശിക്കും.

English summary
Facing global condemnation on the issue of recognition of Jerusalem as the Israeli capital, the White House today defended the decision of President Donald Trump, asserting that it was a “reflection of the ground realities” and the U.S. was committed to the peace process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X