കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയ്ക്ക് മുമ്പില്‍ പ്രതിബന്ധം!! ചര്‍ച്ച നടപടികള്‍ക്ക് ശേഷം മതി,മറുകണ്ടം ചാടി വൈറ്റ്ഹൗസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഉപാധികള്‍ വച്ച് ട്രംപ്. ഉത്തരകൊറിയ ശക്തമായ നടപടികള്‍ സ്വീകരിച്ചെങ്കില്‍ മാത്രമേ കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്കുള്ളുവെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് കിം ജോങ് ഉന്‍ സന്നദ്ധ അറിയിച്ചതിന് പിന്നാലെ അമേരിക്ക നിലപാട് വ്യക്തമാക്കിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തെത്തിയത്.

കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ആണവനിരായുധീകരണത്തിന് വേണ്ടി നേരിട്ടുള്ള ചർച്ചകള്‍ക്ക് അമേരിക്ക സന്നദ്ധത അറിയിച്ചാല്‍ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന വാഗ്ധാനം ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരകൊറിയ മുന്നോട്ടുവച്ചിരുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാനുള്ള ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണവായുധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാറിലെത്തുന്നതിനായി അമേരിക്ക തന്നെ മുന്‍കയ്യെടുക്കണമെന്ന ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്.

 നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രം!!

നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രം!!


ഉത്തരകൊറിയ ശക്തമായ നടപടികള്‍ സ്വീകരിച്ചതിന് ശേഷം മാത്രമേ ഉത്തരകൊറിയയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകുകയുള്ളൂവെന്ന് വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്സണാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ഏത് തരത്തിലുള്ള നടപടികളാണ് ഉത്തരകൊറിയ സ്വീകരിക്കേണ്ടത് എന്ന് സൂചനകള്‍ അമേരിക്ക നല്‍കിയിട്ടില്ല. എന്നാല്‍ ആയുധ പരീക്ഷണത്തിന്റെ പേരില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്നുവന്നിട്ടുള്ള തര്‍ക്കങ്ങള്‍ക്ക് ശുഭാന്ത്യമാകുമെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്.

രാജ്യാന്തര തലത്തില്‍ എതിര്‍പ്പ്

രാജ്യാന്തര തലത്തില്‍ എതിര്‍പ്പ്



സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം ജോങ് ഉന്നിന്റെ പ്രസ്താവനയെ പെട്ടെന്ന് സ്വീകരിച്ചാല്‍ രാജ്യാന്തര തലത്തില്‍ ഉന്നിന് പ്രവേശനം നല്‍കുന്നതിന് തുല്യമാണെന്ന വിമര്‍ശനമാണ് ഇതിനകം ഉയര്‍ന്ന് കഴിഞ്ഞിട്ടുള്ളത്. അതോടെയാണ് വൈറ്റ്ഹൗസ് നിലപാട് മാറ്റിയിട്ടുള്ളത്. അതേ സമയം ആണവനിരായുധീകരണത്തിന് കിം ഒരുക്കമാണെങ്കില്‍ മാത്രം ചര്‍ച്ചകള്‍ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് രാജ്യാന്തര സമൂഹം.

 സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത

സമാധാന ചര്‍ച്ചകള്‍ക്ക് സന്നദ്ധത

ഉത്തരകൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിച്ച് കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തിവരുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയന്‍ ആണവായുധ പരീക്ഷണങ്ങള്‍ അതിരുകടന്നതോടെ ഇരുവരും തമ്മിലുള്ള വാക്പോര് അതിരുകടന്നിരുന്നു. ലോകത്തെ മൂന്നാംലോക മഹായുദ്ധത്തിലെത്തിക്കുമെന്ന സൂചനകളും ലോകത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് ചര്‍ച്ചയ്ക്ക് പുതിയ നിബന്ധനകള്‍ വയ്ക്കുകയല്ലെന്നും സാന്‍ഡേഴ്സ് കൂട്ടിച്ചേര്‍ത്തിരുന്നു.

 ഒളിംപിക്സ് നിര്‍ണായകമായി

ഒളിംപിക്സ് നിര്‍ണായകമായി


ദക്ഷിണ കൊറിയയില്‍ വച്ച് നടന്ന ശീതകാല ഒളിംപിക്സാണ് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും സഖ്യരാജ്യമായ യുഎസും തമ്മിലുള്ള ബന്ധത്തില്‍ പ്രതീക്ഷകള്‍ നല്‍കിയത്. ഇത് ഉത്തരകൊറിയന്‍- യുഎസ് നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കുകയായിരുന്നു. 2017ല്‍ ട്രംപ് യുഎസ് പ്രസി‍ഡന്റായി അധികാരത്തിലെത്തിയതിന് ശേഷമുണ്ടാകുന്ന നിര്‍ണായക മാറ്റമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. അമേരിക്കയെ മുഴുവന്‍ നശിപ്പിക്കാന്‍ ശേഷിയുള്ള ആണവപോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കുന്നുണ്ടെന്നായിരുന്നു കൊറിയന്‍ പ്രഖ്യാപനമാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നത്.

 ഇരുവര്‍ സംഘം യുഎസില്‍

ഇരുവര്‍ സംഘം യുഎസില്‍

ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷാ തലവന്‍ ചുങ് ഈയി യോങും നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ സുഹ്ഹൂനും യുഎസിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയുമായുള്ള ഭാവി ചര്‍ച്ചകളില്‍ ഉത്തരകൊറിയയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കുന്നതിന് വേണ്ടിയാണ് ഇരുവര്‍ സംഘം യുഎസിലേയ്ക്ക് തിരിച്ചത്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് കിം വ്യക്തമാക്കിയതിന് പിന്നാലെ യുഎസ് മുന്‍കയ്യെടുത്താല്‍ ആയുധപരീക്ഷണങ്ങള്‍ ഉപേക്ഷിക്കാനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്നും കിംഗ് പറഞ്ഞിരുന്നു. ഇതോടെ​ മേയ് മാസത്തോടെ കൂടിക്കാഴ്ച നടക്കുമെന്ന് ദക്ഷിണകൊറിയന്‍ അംബാസഡറാണ് അറിയിക്കുകയും ചെയ്തിരുന്നു. ട്രംപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് വൈറ്റ് ഹൗസും പ്രതികരിച്ചിരുന്നു.

 യുഎസിന്റെ പച്ചക്കൊടി

യുഎസിന്റെ പച്ചക്കൊടി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പെട്ടെന്ന് നടത്തണമെന്നുള്ള ആവശ്യമാണ് കിം കഴിഞ്ഞ ദിവസം ഉന്നയിച്ചിട്ടുള്ളത്. കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ച കിമ്മിനെ അഭിനന്ദിച്ച ട്രംപ് മേയ് മാസത്തോടെ കൂടിക്കാഴ്ച നടത്താമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര സമൂഹത്തില്‍ എതിര്‍പ്പുകള്‍ക്ക് വഴിവെച്ചിരുന്നു. വൈറ്റ് ഹൗസിലെ വാര്‍ത്താക്കുറിപ്പിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. എന്നാല്‍ മേയ് മാസത്തോടെ ട്രംപ്- കിം കൂടിക്കാഴ്ച നടക്കുമെന്ന ദക്ഷിണ കൊറിയന്‍ അംബാസഡ‍റുടെ പ്രസ്താവനയോട് വൈറ്റ് ഹൗസില്‍ നിന്ന് പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ആണവായുധം ഉപേക്ഷിക്കാന്‍ നീക്കം

ആണവായുധം ഉപേക്ഷിക്കാന്‍ നീക്കം

കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ആണവനിരായുധീകരണത്തിന് വേണ്ടി നേരിട്ടുള്ള ചർച്ചകള്‍ക്ക് അമേരിക്ക സന്നദ്ധത അറിയിച്ചാല്‍ ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന വാഗ്ധാനം ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരകൊറിയ മുന്നോട്ടുവച്ചിരുന്നു. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കാനുള്ള ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്കും ഉത്തരകൊറിയയ്ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണവായുധം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് കരാരിലെത്തുന്നതിനായി അമേരിക്ക തന്നെ മുന്‍കയ്യെടുക്കണമെന്ന ആവശ്യമാണ് ഉത്തരകൊറിയ മുന്നോട്ടുവയ്ക്കുന്നത്.

<strong>മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ</strong>മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ

English summary
U.S. President Donald Trump will not meet with North Korean leader Kim Jong Un unless Pyongyang takes "concrete actions," the White House said on Friday as it faced criticism for agreeing to talks that would give North Korea international legitimacy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X